Ipl

ഡേവിഡ് വാർണർ വീഴ്ചകളിൽ നിന്ന് ഉയർത്തെഴുന്നേറ്റവൻ, തോൽക്കാൻ മനസില്ല എനിക്ക്

റോണി ജേക്കബ്

1998 ൽ നഷ്ടത്തിലായിരുന്ന തൻ്റെ ടാറ്റാ മോട്ടേഴ്സ് ഏറ്റെടുക്കാൻ, വാഹന ഭീമൻമാരായ ഫോർഡിന് താൽപര്യമുണ്ടോ എന്നറിയാൻ, ശ്രീ രത്തൻ ടാറ്റാ അമേരിക്കയിലെ ഡിട്രോയിറ്റിലെത്തിയിരുന്നു. പക്ഷേ, അപമാനിതനായിട്ടാരുന്നു മടക്കം.

20 വർഷങ്ങൾക്കിപ്പുറം തകർച്ച നേരിട്ട ഫോർഡ് ഇന്ത്യയുടെ, ആഡംബരക്കാറുകളായ ജാഗ്വാറും ലാൻഡ് റോവറും ഏറ്റെടുത്തായിരുന്നു രത്തൻ ടാറ്റാ മധുര പ്രതികാരം ചെയ്തത്. ഇനി, ക്രിക്കറ്റിലെ ഒരു രത്തൻ ടാറ്റായെ നമുക്ക് പരിചയപ്പെടാം. അത് മറ്റാരുമല്ല, നമ്മുടെയെല്ലാം പ്രിയപ്പെട്ട ഡേവിഡ് വാർണർ ആണ്.

കുറച്ച് മൽസരങ്ങളിലെ,മോശം ഫോമിനെത്തുടർന്ന് ആദ്യം ഹൈദരാബാദിൻ്റെ ക്യാപ്റ്റൻസി പോയി. പക്ഷേ, അതിലും വലിയ അപമാനം ആയിരുന്നു, കഴിഞ്ഞ വർഷം പിന്നീട്, അദ്ദേഹം നേരിട്ടത്.. ടീമിൻ്റെ പ്ലെയിങ് ഇലവനിൽ പോലും വാർണറെ ഉൾപ്പെടുത്തിയില്ല.  കളിക്കാർക്കുള്ള ഡ്രിങ്സ് ബോട്ടിലുകളുമായി, ഡഗ്ഗൗട്ടിലിരിക്കുന്ന ഡേവിഡിൻ്റെ മുഖം ആരും മറക്കാൻ ഇടയില്ല.

ഡിട്രോയിറ്റിൽ നിന്നു തിരിച്ചു വന്ന രത്തൻ ടാറ്റ തളരാതിരുന്നതു പോലെ, ഹൈദരാബാദിൽ നിന്നു പുറത്തായ വാർണറും തളർന്നില്ല. ജീവിതത്തിലെ താഴ്ചകളിൽ തളരാതെ, ആത്മാർത്ഥമായി പ്രയത്നിച്ചാൽ, തകർപ്പൻ തിരിച്ചുവരവ് നടത്താൻ സാധിക്കുമെന്ന് ഡേവിഡ് നമുക്ക് കാട്ടിത്തരുന്നു. ഇത്തവണ കളിച്ച 4 മൽസരങ്ങളിൽ 3 അർദ്ധശതകവുമായിട്ടാണ് അദ്ദേഹം കളം നിറയുന്നത് അതും, തുടർച്ചയായി.

ആദ്യം കൊൽക്കത്തയ്ക്ക് എതിരെ 45 പന്തിൽ 61. പിന്നാലെ ബാംഗ്ലൂരിന് എതിരെ 38 പന്തിൽ 66. ഒടുവിൽ ഇന്നലെ പഞ്ചാബിനെതിരെ 30 പന്തിൽ 60 റൺസ്. തൻ്റേതായ ദിവസങ്ങളിൽ, വാർണർക്കെതിരെ പന്തെറിയുന്നവർ, അതെത്ര ലോകോത്തര നിലവാരമുള്ളവരാണങ്കിലും, ആ പന്തുകൾ ബൗണ്ടറിയിലുള്ള പരസ്യബോർഡുകൾ തുടർച്ചയായി ചുംബിക്കുന്ന കാഴ്ച നമുക്ക് കാണാൻ സാധിക്കും.

എത്ര ഫീൽഡർമാർ നിരന്ന് നിന്നാലും ഓഫ് സൈഡുകളിലെ പഴുതുകളിലൂടെ വാർണർ പന്തു പായിച്ചു കൊണ്ടേയിരിക്കും ” ഡേവിഡ് വാർണർ ” – അതൊരു പേര് മാത്രമല്ല. വീഴ്ചകൾ ഉണ്ടാകുമ്പോൾ, അതിൽ തളർന്നു പോകാതെ, തിരിച്ചുവരവുകൾ നടത്തുന്ന ധീരരായ മനുഷ്യരുടെ മറ്റൊരു പദം കൂടെയാണ്.
ആരാധകരുടെ മനം നിറക്കുന്ന, ഒരുപാട് ഇന്നിംഗ്സുകൾ ഇനിയും ആ ബാറ്റിൽ നിന്നും പിറവിയെടുക്കട്ടെ.

കടപ്പാട്: ക്രിക്കറ്റ് കാർണിവൽ

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന