'അവനെ സെഞ്ച്വറി നേടാന്‍ ആരും പഠിപ്പിക്കണ്ട'; പ്രിയതാരത്തെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി അശ്വിന്‍

2023 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരായ മികച്ച തുടക്കം വലിയ സ്‌കോറാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ടതിന് ശേഷം രോഹിത് ശര്‍മ്മയ്ക്ക് നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ ക്യാപ്റ്റനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ആര്‍ അശ്വിന്‍. സെഞ്ച്വറി സ്‌കോര്‍ ചെയ്യാന്‍ രോഹിത്തിനെ ആരപം പഠിപ്പിക്കേണ്ടതില്ലെന്ന് അശ്വിന്‍ പറഞ്ഞു.

രോഹിത് ശര്‍മ്മ ടൂര്‍ണമെന്റിലുടനീളം ആക്രമണാത്മക ബാറ്റിംഗ് നടത്തി. ടൂര്‍ണമെന്റിലുടനീളം അദ്ദേഹത്തിന്റെ ആക്രമണാത്മക സമീപനം ഇന്ത്യയെ വേഗമേറിയ തുടക്കത്തിലേക്ക് നയിച്ചു. ഇതുമൂലം താഴെയുള്ള ബാറ്റര്‍മാര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനായി. വെറ്ററന്‍ ഓഫ് സ്പിന്നര്‍ തന്റെ ക്യാപ്റ്റനെ പൂര്‍ണമായി പിന്തുണച്ചു.

അവന്‍ നിന്നിരുന്നെങ്കില്‍ 100 റണ്‍സ് നേടുമായിരുന്നുവെന്ന് എല്ലാവരും പറയുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഉദ്ദേശ്യം കൊണ്ടാണ് ടീം ഇങ്ങനെ ഇതുവരെ കളിച്ചത്. രോഹിത് ശര്‍മ്മയെ എങ്ങനെ സെഞ്ച്വറി നേടണമെന്ന് പഠിപ്പിക്കേണ്ട കാര്യമില്ല. അദ്ദേഹം നിരവധി സെഞ്ചുറികള്‍ നേടിയിട്ടുണ്ട്, പക്ഷേ ഉദ്ദേശ്യമാണ് പ്രധാനം- തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഫൈനലില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യ തോറ്റെങ്കിലും രോഹിത് ശര്‍മ്മയുടെ നിര്‍ഭയ ബാറ്റിംഗും മാതൃകാപരമായ നേതൃത്വവും പ്രശംസ നേടി. 11 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടെ 54.27 ശരാശരിയില്‍ 597 റണ്‍സുമായി ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററായി.

ലോകകപ്പിന് ശേഷം, ഐസിസിയുടെ ടീം ഓഫ് ദ ടൂര്‍ണമെന്റിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെയും രോഹിത് ശര്‍മ്മ അഭിനന്ദനങ്ങള്‍ നേടി. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് വിരാട് കോഹ്ലി ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ താരങ്ങള്‍ ഐസിസി ഇലവനില്‍ ഇടംപിടിച്ചു.

Latest Stories

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം

സർവകലാശാല വിസി നിയമനത്തിൽ നിന്ന് മുഖ്യമന്ത്രിയെ മാറ്റണം; സുപ്രീംകോടതിയിൽ ഹർജിയുമായി ഗവർണർ

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തില്‍ വിട്ടുവീഴ്ചയില്ല; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലപാടിലുറച്ച് നേതാക്കള്‍