CT 2025: മുഹമ്മദ് ഷമിക്കെതിരെ അഖിലേന്ത്യ മുസ്ലിം ജമാഅത്ത്, നോമ്പ് എടുക്കാത്ത ഷമി കണക്ക് പറയേണ്ടി വരും: മൗലാന ഷഹാബുദ്ദീന്‍ റസ്വി

ചാമ്പ്യൻസ് ട്രോഫി 2025 ലെ ഫൈനൽ മത്സരത്തിലേക്ക് രാജകീയമായി പ്രവേശിച്ചിരിക്കുകയാണ് ഇന്ത്യ. ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ന്യുസിലാൻഡാണ്. ടൂർണമെന്റിൽ ഇത് രണ്ടാം തവണയാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിൽ പേസ് ബോളർ മുഹമ്മദ് ഷമി നോമ്പ് എടുക്കാതെ വെള്ളം കുടിച്ചതിനു താരത്തിന് നേരെ ഒരുപാട് സൈബർ ആക്രമണം ഉയർന്നിരുന്നു. ഇപ്പോഴിതാ ഷമിക്കെതിരെ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീന്‍ റസ്വി സംസാരിച്ചിരിക്കുകയാണ്.

മൗലാന ഷഹാബുദ്ദീന്‍ റസ്വി പറയുന്നത് ഇങ്ങനെ:

” വ്രതമെടുക്കുക എന്നത് മുസ്ലിമിന്റെ പ്രധാന ഉത്തരവാദിത്വങ്ങളിലൊന്നാണ്. ആരോഗ്യവാനായ ഒരു സ്ത്രീക്കും പുരുഷനും ദൈവം നിർബന്ധമാക്കിയതാണ് അത്. ഇന്നലെ ഒരു പ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റ് താരം ഷമി മത്സരത്തിനിടയിൽ വെള്ളം കുടിച്ചു. അദ്ദേഹം കളിക്കുന്നതിനര്‍ഥം ആരോഗ്യവാനാണെന്നാണ്. ആ സമയത്ത് നോമ്പ് എടുക്കാതിരുന്നത് ശരിയായില്ല. തെറ്റായ സന്ദേശമാണ് ഇത് സമൂഹത്തിനും സമുദായത്തിനും നൽകുന്നത്, ഇതിന് താരം ദൈവത്തോട് മറുപടി പറയേണ്ടി വരും” മൗലാന ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു.

Latest Stories

അഞ്ച് ദിവസം ശക്തമായ മഴ, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്

തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും, തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ തമ്മിലുള്ള ഗുസ്തി മത്സരം അല്ല ; ബേപ്പൂരിൽ കഴിഞ്ഞ തവണത്തേക്കാൾ വോട്ട് കിട്ടും: മുഹമ്മദ് റിയാസ്

'ഭരണമാറ്റം വേണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സ്ത്രീകൾ; ആരോഗ്യ, വിദ്യാഭ്യാസ മന്ത്രിമാർ ഉറപ്പായും പരാജയപ്പെടും : കെ. മുരളീധരൻ

മന്ത്രിമാര്‍ക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി; അടുത്ത കാബിനറ്റ് മെയ് 5ന്

പണം മോഷ്ടിച്ചെന്ന് ആരോപിച്ച് 12കാരനെ തലകീഴായ് കെട്ടിത്തൂക്കി മര്‍ദ്ദിക്കാന്‍ ശ്രമം; പുനലൂരിൽ ചില്‍ഡ്രന്‍സ് ഹോമിലെ കുക്കും വാര്‍ഡനും കസ്റ്റഡിയില്‍

വാണിജ്യ ഗ്യാസ് വില വര്‍ധന: ഹോട്ടലുടമകൾ ഈ മാസം ആറിന് കടകൾ അടച്ചിടും

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എ.എൻ. ഷംസീർ, ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്: പി. വി. അൻവർ

ഈ മാസം കൂടുതൽ മഴ ലഭിച്ചേക്കും; കൊടുങ്കാറ്റുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ്

ബുംറയുടെ പന്തുകൾ ഒരു ഭീഷണിയും ഉയർത്തുന്നില്ല, അവന് എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നു: കെ ശ്രീകാന്ത്

വെടിനിര്‍ത്തൽ കരാറിൽ പുതിയ നിർദേശങ്ങളുമായി ഇറാൻ; നിർദേശങ്ങളിൽ തൃപ്തനല്ലെന്ന് ട്രംപ്