Ipl

ജഡേജയെ ഒഴിവാക്കിയാല്‍ 16 കോടി കിട്ടും, എന്നാലൊരു വലിയ പ്രശ്‌നമുണ്ട്

വരുന്ന സീസണില്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഗുണകരമല്ലെന്ന് ഇന്ത്യന്‍ മുന്‍താരം ആകാശ് ചോപ്ര. ജഡേജയെ ഒഴിവാക്കിയാല്‍ ചെന്നൈയ്ക്ക് 16 കോടി ലാഭിക്കാമെങ്കിലും അദ്ദേഹത്തെ പോലെത്ത മറ്റൊരു താരത്തെ ടീമിന് ലഭിക്കില്ലെന്നും ചോപ്ര വിലയിരുത്തി.

‘ജഡേജയുടെ കാര്യത്തില്‍ ഗൗരവമുള്ള ഒരുപാട് ചോദ്യങ്ങളുയരുന്നുണ്ട്. അവസാനത്തെ കുറച്ച് മല്‍സരങ്ങളില്‍ ചെന്നൈയ്ക്ക് അദ്ദേഹത്തിന്റെ സേവനം ലഭിച്ചില്ല. അതിനു മുമ്പ് തന്നെ ജഡജ നായകസ്ഥാനത്തു നിന്നും സ്വയമൊഴിയുകയും ചെയ്തു. 16 കോടി രൂപയ്ക്കാണ് ഈ സീസണിലെ മെഗാ ലേലത്തിനു മുമ്പ് അദ്ദേഹത്തെ നിലനിര്‍ത്തിയത്. അടുത്ത വര്‍ഷം ജഡ്ഡു ടീമിനെ നയിക്കുകയും ചെയ്യുന്നില്ല.’

‘ക്യാപ്റ്റന്‍സി ജഡേജയുടെ പ്രകടനത്തെ ബാധിച്ചതായി എംഎസ് ധോണി പറഞ്ഞതാണ്. എല്ലാം ഓക്കെയാണെന്നാണ് ടീം ക്യാംപില്‍ നിന്നുള്ള വാര്‍ത്ത. പക്ഷെ അതു അങ്ങനെ തന്നെയാണോയെന്നു നമുക്ക് അടുത്ത സീസണില്‍ അറിയാന്‍ സാധിക്കും. ജഡേജയെ സിഎസ്‌കെ റിലീസ് ചെയ്യുകയാണെങ്കില്‍ അവര്‍ക്കു 16 കോടി ലാഭിക്കാം. പക്ഷെ അദ്ദേഹത്തെപ്പോലെയൊരാളെ സിഎസ്‌കെയ്ക്കു കണ്ടെത്താന്‍ സാധക്കില്ല’ ചോപ്ര പറഞ്ഞു.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ് ധോണി നായകസ്ഥാനമൊഴിഞ്ഞ് പകരംജഡേജയെ ചുമതലയേറ്റെടുത്തത്. തുടര്‍ന്ന് ആദ്യത്തെ നാലു മല്‍സരങ്ങളിലും സിഎസ്‌കെ തോറ്റു. സീസണിന്റെ പകുതിയോടെ ജഡേജ ക്യാപ്റ്റന്‍സിയൊഴിയുകയും പകരം ധോണി നായകസ്ഥാനത്തേക്കു തിരിച്ചെത്തുകയും ചെയ്തു. ജഡേജയ്ക്കു കീഴില്‍ എട്ടു മല്‍സരങ്ങള്‍ കളിച്ച സിഎസ്‌കെ വെറും രണ്ടെണ്ണത്തില്‍ മാത്രമേ ജയിച്ചുള്ളൂ.

ഈ സീസണില്‍ 10 മല്‍സരങ്ങളിലാണ് ചെന്നൈയ്ക്കായി ജഡേജ കളിച്ചത്. ഇവയില്‍ നിന്നും 19.33 ശരാശരിയില്‍ 116 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. ബോളിംഗിലാകട്ടെ അഞ്ചു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.

Latest Stories

വോട്ട് കൊള്ളയേക്കാള്‍ വലിയ രാജ്യവിരുദ്ധ പ്രവര്‍ത്തനം വേറെയില്ല; ദേശദ്രോഹ പ്രയോഗങ്ങള്‍ കൊണ്ട് മറപിടിക്കുന്ന ബിജെപിയ്‌ക്കെതിരെ അതേ നാണയത്തില്‍ പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി

'നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശിന്റെ ഇടപെടൽ അന്വേഷിക്കണം, രാഷ്ട്രീയത്തിലും പല ഇടങ്ങളിലും അധികാരം ഉള്ളവർ അയാൾക്കൊപ്പം'; വിമർശിച്ച് ഭാഗ്യലക്ഷ്മി

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, അവൾക്കൊപ്പം നിന്നത് മാധ്യമങ്ങളും സമൂഹവും മാത്രം'; ഇപ്പോൾ വന്നത് അന്തിമ വിധി അല്ലെന്ന് ഭാഗ്യലക്ഷ്മി

വഞ്ചിയൂരില്‍ കള്ളവോട്ട് ആരോപണം, നൂറിലേറെ കള്ളവോട്ട് ചെയ്‌തെന്ന് ബിജെപി; ആരോപണം നിഷേധിച്ച് സിപിഎം

‘ആർ ശ്രീലേഖയുടെ പോസ്റ്റ് ചട്ടലംഘനം, നിഷ്കളങ്കമെന്ന് കരുതാനാകില്ല'; 51 സീറ്റുകൾ നേടി യുഡിഎഫ് കോർപ്പറേഷൻ നേടുമെന്ന് കെ എസ് ശബരീനാഥൻ

കേരളത്തിലെ എസ്ഐആർ; നടപടികൾ രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീംകോടതി

'ഇത്തവണ അരി ഇറക്കുമതിക്ക്'; ഇന്ത്യക്ക് മേൽ വീണ്ടും ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്, പുതിയ താരിഫ് ചുമത്താൻ നീക്കം

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി

“കുറ്റം ‘നോർമൽ’ ആകുന്ന നിമിഷം”

തദ്ദേശ തിരഞ്ഞെടുപ്പ്; പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിര, പോളിങ് ഉച്ചയോടെ 50% ശതമാനത്തിലേക്ക്