CSK UPDATES: അന്ന് തന്നെ വിരമിച്ചിരുന്നെങ്കിൽ അന്തസ് ഉണ്ടാകുമായിരുന്നു, ഇത് ഇപ്പോൾ വെറുതെ വെറുപ്പിക്കുന്നു; ധോണിക്കെതിരെ മനോജ് തിവാരി

2023 ലെ ഐ‌പി‌എൽ കിരീട വിജയത്തിന് ശേഷം ചെന്നൈ സൂപ്പർ കിംഗ്സ് ഇതിഹാസം എം‌എസ് ധോണി വിരമിക്കേണ്ടതായിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി പറഞ്ഞു. 2025 ലെ ഐ‌പി‌എല്ലിൽ ധോണിയുടെ മറ്റൊരു മോശം പ്രകടനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പരാമർശം. ധോണിയുടെ ഭാവിയെക്കുറിച്ച് കൃത്യമായ തീരുമാനം ഇനി എങ്കിലും ടീം എടുക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്.

ശനിയാഴ്ച ഡൽഹി ക്യാപിറ്റൽസിനെതിരായ ചെന്നൈയുടെ ഹോം മത്സരത്തിൽ ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ ധോണി 26 പന്തിൽ നിന്ന് ഒരു സിക്സും ഒരു ബൗണ്ടറിയും ഉൾപ്പെടെ 30 റൺസ് മാത്രം നേടി പുറത്താകാതെ നിന്നു. എങ്കിലും ജയിക്കാനുള്ള ഒരു ആർജ്ജവും കാണിക്കാതെയുള്ള ഇന്നിംഗ്സ് ആയിരുന്നു താരത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആറാം വിക്കറ്റിൽ വിജയ് ശങ്കറിനൊപ്പം 84 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, ചെന്നൈ ലക്ഷ്യത്തിൽ നിന്ന് 25 റൺസ് അകലെയായി വീണു. നാല് മത്സരങ്ങളിൽ നിന്നുള്ള അവരുടെ മൂന്നാമത്തെ തോൽവിയും ഈ സീസണിൽ അവരുടെ സ്വന്തം മണ്ണിൽ തുടർച്ചയായ രണ്ടാമത്തെ തോൽവിയുമാണിത്.

കഴിഞ്ഞ രണ്ട് വർഷമായി ധോണിയുടെ പാരമ്പര്യം മോശമാകുന്നത് കണ്ട് ദുഃഖിതനായിരുന്നുവെന്നും 2023 ലെ കിരീട വിജയത്തിനുശേഷം അദ്ദേഹം തന്റെ മഹത്തായ ഐപിഎൽ കരിയർ അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും ക്രിക്ക്ബസിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

“ഇവിടെ ഞാൻ അൽപ്പം കർശനമായി പറയുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കൂ. 2023 ഐപിഎല്ലിനുശേഷം അദ്ദേഹം വിരമിക്കണമായിരുന്നു; അതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സമയം. വർഷങ്ങളായി അദ്ദേഹം നേടിയെടുത്ത എല്ലാ ബഹുമാനവും കണക്കിലെടുക്കുമ്പോൾ, കഴിഞ്ഞ രണ്ട് വർഷമായി ആരാധകർക്ക് അദ്ദേഹത്തിൻറെ മികച്ചത് കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ദുരന്തമാകുന്നു. ” തിവാരി പറഞ്ഞു.

” ധോണിക്ക് 10 ഓവറിൽ കൂടുതൽ ബാറ്റ് ചെയ്യാൻ കഴിയില്ലെന്ന് സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. പക്ഷേ, 20 ഓവറിലധികം ഫീൽഡ് ചെയ്യുമ്പോൾ ഇല്ലാത്ത പ്രശ്നം ബാറ്റ് ചെയ്യുമ്പോൾ എങ്ങനെ വരുമെന്ന് മനസിലാകുന്നില്ല. ടീം അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കി പുറത്തിരുത്തണം എന്നാണ് എനിക്ക് പറയാനുള്ളത്” മനോജ് തിവാരി പറഞ്ഞു.

Latest Stories

'മെസ്സി കേരളത്തില്‍ വരാത്തതിന് സർക്കാർ ഉത്തരവാദിയല്ല, പൂര്‍ണ ഉത്തരവാദിത്തം സ്‌പോണ്‍സര്‍ക്ക്'; കായികമന്ത്രി വി അബ്ദുറഹിമാന്‍

എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: കോട്ടയം നസീര്‍

'കലാപാഹ്വാനത്തിന് ശ്രമിച്ചു'; റാപ്പര്‍ വേടനെതിരായ വിവാദ പ്രസംഗം; കേസരി മുഖ്യ പത്രാധിപര്‍ എന്‍ ആര്‍ മധുവിന് എതിരെ പൊലീസ് കേസെടുത്തു

ഷൂട്ടിനിടെ വസ്ത്രത്തില്‍ ശരിക്കും മൂത്രമൊഴിക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു, ഇംപാക്ട് ഉണ്ടാക്കുമെന്ന് പറഞ്ഞു: നടി ജാന്‍കി

കള്ളവോട്ട് വെളിപ്പെടുത്തലില്‍ ജി സുധാകരനെതിരായ കേസ്; തുടർ നടപടികളിലേക്ക് കടക്കാൻ പൊലീസ്, ഉടൻ മൊഴിയെടുക്കും

IND VS ENG: ഇന്ത്യ എ ടീമിനെ പരിശീലിപ്പിക്കാൻ ഗംഭീർ ഇല്ല, പകരം എത്തുന്നത് പരിചയസമ്പന്നൻ; പണി കിട്ടിയത് ആ താരത്തിന്

RCB UPDATES: എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ല, മെയ് 8 മറക്കാൻ ആഗ്രഹിച്ച ദിവസം; വമ്പൻ വെളിപ്പെടുത്തലുമായി ആർസിബി ക്രിക്കറ്റ് ഡയറക്ടർ

'ടിവി ചാനലുകളുടെ സംപ്രേക്ഷണം നിർത്തും, ഓൺലൈനായി ചുരുങ്ങും'; ചരിത്ര പ്രഖ്യാപനവുമായി ബിബിസി മേധാവി

മികച്ച നവാഗത സംവിധായകന്‍ മോഹന്‍ലാല്‍; കലാഭവന്‍ മണി മെമ്മോറിയല്‍ പുരസ്‌കാരം

മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യപ്രശ്‌നങ്ങള്‍; പൊതുപരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുന്നു; ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഔദ്യോഗിക വസതിയില്‍ വിശ്രമത്തില്‍