ധോണി ഇല്ലാതെ ചെന്നൈയില്ല, ചെന്നൈയില്ലാതെ ധോണിയും: എന്‍. ശ്രീനിവാസന്‍

സൂപ്പര്‍ താരം എംഎസ് ധോണി സിഎസ്‌കെയില്‍ അടുത്ത വര്‍ഷവും കളിക്കുമെന്ന് വ്യക്തമാക്കി സൂപ്പര്‍ കിംഗ്‌സ് ടീം ഉടമ എന്‍ ശ്രീനിവാസന്‍. ധോണിയില്ലാതെ ചെന്നൈയും, ചെന്നൈയില്ലാതെ ധോണിയുമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. ധോണിയുടെ നേതൃത്വത്തിലാണ് ഇക്കാലയളവില്‍ ചെന്നൈ ഐപിഎല്ലില്‍ എല്ലാ വിജയങ്ങളും നേടിയതെന്നും ധോണിയില്ലാതെ ചെന്നൈ പൂര്‍ണമാകില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു.

‘ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ അവിഭാജ്യ ഘടകമാണ് ധോണി. ധോണിയില്ലാതെ ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ചെന്നൈ സൂപ്പര്‍ കിംഗ്സില്ലാതെ ധോണിയുമില്ല. ധോണി അത്രമേല്‍ ടീമിന് വേണ്ടപ്പെട്ട താരമാണ്. അടുത്ത സീസണിലും ധോണി ചെന്നൈയ്ക്ക് വേണ്ടി കളിക്കും’ ശ്രീനിവാസന്‍ പറഞ്ഞു.

ഈ സീസണോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ എന്നാല്‍ അടുത്ത സീസണിലും തുടര്‍ന്നേക്കുമെന്ന സൂചനയാണ് ധോണി നല്‍കിയത്. ഇത് ഒന്നുകൂടി ഊട്ടിയറപ്പിക്കുന്ന പ്രതികരണമായി ചെന്നൈ ടീമിന്റെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

Still haven't left behind': MS Dhoni hints at returning for CSK next year after leading them to 4th IPL title, Sports News | wionews.com

ധോണിയുടെ നായകമികവില്‍ ഇക്കഴിഞ്ഞ ഐപിഎല്‍ കിരീടം ചെന്നൈ നേടിയിരുന്നു. ധോണിയുടെ കീഴില്‍ ചെന്നൈ നേടുന്ന നാലാം ഐപിഎല്‍ കിരീടമായിരുന്നിത്. ഫൈനലില്‍ കെകെആറിനെ 27 റണ്‍സിന് ചെന്നൈ പരാജയപ്പെടുത്തുകയായിരുന്നു.

Latest Stories

പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആക്രമണം; 60കാരനെ നഗ്നനാക്കി ബൈക്കില്‍ കെട്ടിവലിച്ചത് പട്ടാപ്പകല്‍; കൊടുംക്രൂരത മോഷണക്കുറ്റം ആരോപിച്ച്

പണം അയച്ചുകൊടുത്താല്‍ ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരം ലഭിക്കും; ബംഗളൂരുവില്‍ നിന്ന് കേരള പൊലീസ് പൊക്കിയ വിദേശി എംഡിഎംഎ കുക്ക്

അനിയന്ത്രിതമായ ജനത്തിരക്ക്; പ്രസംഗിക്കാനാകാതെ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും മടങ്ങി

കുടുംബത്തിലെ 26 അംഗങ്ങളെ വിളിച്ച് ഞാൻ ഒരു ആവേശത്തിൽ അത് പറഞ്ഞു, പിന്നെ സംഭവിച്ചത് എന്നെ ഞെട്ടിച്ചു: ദിനേശ് കാർത്തിക്ക്

കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം; മൂന്നംഗ ഗുണ്ടാസംഘം പിടിയില്‍

മോഹൻലാലിന്റെ ഒരൊറ്റ വാക്കിലാണ് അന്ന് സെറ്റിലെ ആ വലിയ പ്രശ്നം പരിഹരിച്ചത്: ബ്ലെസ്സി

അവരുടെ ബന്ധം ഞാൻ അറിഞ്ഞത് മുതൽ അയാൾ ഉപദ്രവിക്കാൻ തുടങ്ങി; മരണപ്പെട്ട സീരിയൽ താരം പവിത്രയെ കുറിച്ചും ചന്ദുവിനെ കുറിച്ചും വെളിപ്പെടുത്തലുമായി ഭാര്യ ശിൽപ

അവയവങ്ങള്‍ക്ക് ഉയര്‍ന്ന തുക വാഗ്ദാനം; ഇറാനിലെത്തിച്ച് ശസ്ത്രക്രിയ; അവയവ മാഫിയ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍

വിരാട് കോഹ്‌ലി ആ ഇന്ത്യൻ താരത്തെ സ്ഥിരമായി തെറി പറയും, ചില വാക്കുകൾ പറയാൻ പോലും കൊള്ളില്ല; വിരേന്ദർ സെവാഗ് പറയുന്നത് ഇങ്ങനെ

കണ്‍സ്യൂമര്‍ ഫെഡിന്റെ കണക്കുകളില്‍ ഗുരുതര ക്രമക്കേടുകള്‍; ഒടുവില്‍ നടന്ന ഓഡിറ്റിംഗ് 2016ല്‍