ഒളിമ്പിക്‌സില്‍ ഇടംപിടിക്കാന്‍ ക്രിക്കറ്റും?

ഒളിമ്പിക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബി.സി.സി.ഐ ആലോചിക്കണമെന്ന് മുന്‍ താരങ്ങള്‍. ഇക്കാര്യത്തില്‍ ബിസിസഐ മുന്‍കയ്യെടുത്താല്‍ ഒരു നൂറ്റാണ്ടിന് ശേഷം ക്രിക്കറ്റിന് ഒളിമ്പിക്‌സിലേക്ക് തിരിച്ചുവരാനാകുമെന്നും ഇതിഹാസ താരങ്ങള്‍ വ്യക്തമാക്കി.

ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നതിനേക്കുറിച്ച് സിഡ്‌നിയല്‍ ചേര്‍ന്ന യോഗത്തില്‍ ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ റിക്കിപോണ്ടിങ്ങ്, മുന്‍് ഇംഗ്ലീഷ് താരം മൈക്ക് ഗേറ്റിങ്ങ്, ശ്രീലങ്കന്‍ താരമായിരുന്ന കുമാര്‍ സംഗക്കാര, ഓസ്‌ത്രേലിയന്‍ താരം ജോണ്‍ സ്റ്റീവന്‍സ് എന്നിവരാണ് പങ്കെടുത്തത്. ഐസിസിയിലെ പ്രധാന അംഗമായ ബി.സി.സി.ഐ മുന്‍കയ്യെടുത്താല്‍ ക്രിക്കറ്റ് ഒളിമ്പിിക്‌സിലേക്ക് തിരിച്ചുവരുമെന്നാണ് താരങ്ങള്‍ വിശ്വസിക്കുന്നത്.

2024 പാരീസ് ഒളിമ്പി്ക്‌സില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ഐസിസി ശ്രമം നടത്തുന്നുണ്ടെങ്കിലും ബി.സി.സി.ഐ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. പാരീസില്‍ 1900ല്‍ നടന്ന ഒളിമ്പിക്‌സിലാണ് ക്രിക്കറ്റിനെ അവസാനമായി ഉള്‍പ്പെടുത്തിയത്. ക്രിക്കറ്റ് ഒളിംപിക്‌സിന് കീഴില്‍ വന്നാല്‍ ബി.സി.സി.ഐ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ കീഴിലേക്ക് മാറുമെന്നതാണ് ബിസിസിഐ ഇതില്‍നിന്നും പിന്നോട്ടടിക്കുന്നത്.

ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ ഉള്‍പ്പെട്ടാല്‍ മെഡല്‍ ദാരിദ്രമനുഭവിക്കുന്ന ഇന്ത്യയ്ക്ക അത് വന്‍ നേട്ടമാകുമെന്ന് ഉറപ്പാണ്.

Latest Stories

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി