ആർസിബി കപ്പടിക്കുന്നു, സൗത്താഫ്രിക്ക കപ്പടിക്കുന്നു, ഇതെന്താ കിരീടം മുൻപ് നേടാത്ത ടീമുകളുടെ വർഷമോ, ട്രോളുമായി ആരാധകർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടം നേടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇനി വേണ്ടത് 69 റൺസ്. ഓസ്ട്രേലിയയെ രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ഓൾഔട്ടാക്കിയ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഓസ്ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യത്തിന് മറുപടിയായി മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ട് വിക്കറ്റിന് 213 റൺസ് എന്ന നിലയിലാണ് പ്രോട്ടീസ്.

സെഞ്ച്വറി നേടി എയ്ഡൻ മാർക്രവും, അർധസെഞ്ച്വറി നേടി ക്യാപ്റ്റൻ ടെംബ ബാവുമയുമാണ് ക്രീസിൽ. നാലാം ദിനം വിക്കറ്റ് പോവാതെ കളിക്കുകയാണെങ്കിൽ ഓസീസിനെ തോൽപ്പിച്ച് തങ്ങളുടെ ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തമാക്കാം. പ്രോട്ടീസിന്റെ മുന്നേറ്റത്തിൽ ടീമിനെ പ്രശംസിച്ച് വലിയ രീതിയിലുളള ട്രോൾ പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ഐപിഎലിൽ ആർസിബിക്ക് ഒരു കിരീടം ലഭിച്ചത് അടുത്തിടെയായിരുന്നു. ഇത് വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അതേപോലെ ക്ലബ് ഫുട്ബോളിലും കിരീട വരൾച്ച നേരിട്ട ടീമുകൾ ഈ വർഷം കിരീടം നേടി വാർത്തകളിൽ നിറഞ്ഞു. ഐസിസി ടൂർണമെന്റുകളിൽ പലതവണ ഫൈനലിൽ തോറ്റ ടീമാണ് ദക്ഷിണാഫ്രിക്ക. എന്നാൽ അവർ‌ വീണ്ടുമൊരു ഫൈനലിൽ കിരീടനേട്ടത്തിന് അരികിലെത്തിയിരിക്കുന്നു.

ഇത്തവണയെങ്കിലും ദക്ഷിണാഫ്രിക്ക അത് നേടുമെന്നാണ് ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസീസിനേക്കാൾ പിന്തുണയാണ് പ്രോട്ടീസ് ടീമിന് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത്. ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ആര് കപ്പടിക്കുമെന്ന് വലിയ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ