IPL 2025: ഐപിഎല്‍ കഴിഞ്ഞ്‌ കോഹ്‌ലി ആ ലീഗിലേക്ക്, പുതിയ തുടക്കത്തിന് സൂപ്പര്‍താരം, വിരാട് എത്തിയാല്‍ ടൂര്‍ണമെന്റ് കാണാന്‍ കാഴ്ചക്കാര്‍ കൂടും

ഐപിഎല്‍ കരിയറിലെ തന്റെ ആദ്യ കിരീടം ലക്ഷ്യം വച്ച് ഇന്ന് ആര്‍സിബിക്കായി ഇറങ്ങുകയാണ് വിരാട് കോഹ്‌ലി. മൂന്ന് തവണയാണ് കയ്യെത്തുംദൂരത്ത് വച്ച് ആര്‍സിബിക്ക് കിരീടം നേടാനാവാതെ പോയത്. ഐപിഎല്‍ കിരീടം ആര്‍സിബി ആരാധകര്‍ ഒന്നടങ്കം വര്‍ഷങ്ങളായി കാത്തിരിക്കുന്ന കാര്യമാണ്. ഇത് ഇന്നെങ്കിലും പഞ്ചാബിനെ തോല്‍പ്പിച്ച് ടീമിന് നേടാനാവാന്‍ സാധിക്കട്ടെയെന്നാണ് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. ആര്‍സിബിക്കായി ഈ സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് വിരാട് കോഹ്‌ലി കാഴ്ചവച്ചത്. ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നായി 614 റണ്‍സാണ് കോഹ്‌ലി നേടിയത്.

ഐപിഎലിന് ശേഷം വിരാട് കോഹ്ലിയെ ഇനി എപ്പോഴാണ് ക്രിക്കറ്റില്‍ കാണാന്‍ സാധിക്കുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും കോഹ്ലി വിരമിച്ചിരുന്നു. ഇനി ഏകദിന മത്സരങ്ങളില്‍ മാത്രമാണ് താരം കളിക്കുക. 2027ലെ ഏകദിന ലോകകപ്പ് വരെ താരം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഓസ്‌ട്രേലിയന്‍ ടി20 ലീഗായ ബിഗ് ബാഷ് ലീഗില്‍ കോഹ്ലി കളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബെര്‍ഗ്.

ഇന്ത്യന്‍ താരങ്ങളെ ബിബിഎലില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ചര്‍ച്ചകളിലാണെന്നും അദ്ദേഹം അറിയിച്ചു. വിദേശ ലീഗുകളില്‍ കളിക്കുന്നതിന് നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ബിസിസിഐ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വനിത ക്രിക്കറ്റ് താരങ്ങള്‍ക്ക് ബാധകമല്ല. ഹര്‍മന്‍പ്രീത് കൗര്‍, ജെമീമ റോഡ്രിഗസ്, സ്മൃതി മന്ദാന എന്നീ താരങ്ങള്‍ ബിബിഎലില്‍ കളിക്കുന്നുണ്ട്. വിരാട് കോഹ്ലി ബിബിഎലില്‍ എത്തിയാല്‍ കളി കാണാന്‍ ആളുകള്‍ കുടൂമെന്നും ടിആര്‍പി റേറ്റിങ് കൂടുമെന്നും ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ