ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ തോൽവി.103 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 5 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചെന്നൈ.
54 പന്തിൽ 10 ഫോറും 6 സിക്‌സും അടക്കം 101* റൺസാണ് സഞ്ജു അടിച്ചെടുത്തത്. അവസാന പന്തിൽ ഫോർ നേടിയാണ് സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. ചെന്നൈക്ക് വേണ്ടി സഞ്ജു നേടുന്ന രണ്ടാം സെഞ്ചുറിയാണ് ഇത്. മറ്റു സിഎസ്കെ താരങ്ങൾ ആരും തന്നെ ബാറ്റിംഗിൽ ശോഭിച്ചില്ല. എന്നാൽ ബോളിങ്ങിൽ ചെന്നൈ താരം അകീൽ ഹൊസെയിൻ 4 വിക്കറ്റുകളും, നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി. ബോള് ചെയ്ത എല്ലാ താരങ്ങളും ഓരോ വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്.
സഞ്ജുവിന്റെ വെടിക്കെട്ട് സെഞ്ചുറിയിൽ വീണ്ടും ചരിത്ര നേട്ടങ്ങളാണ് താരം നേടിയിരിക്കുന്നത്. മുംബൈക്കെതിരെ സെഞ്ച്വറി നേടുന്ന ആദ്യ ചെന്നൈ ബാറ്റർ, ഒരു സീസണിൽ രണ്ട് സെഞ്ചുറികൾ നേടുന്ന ആദ്യ താരം എന്നിങ്ങനെയുള്ള റെക്കോർഡുകളാണ് സഞ്ജു സ്വന്തമാക്കിയിരിക്കുന്നത്.