CSK UPDATES: അവന്മാര്‍ക്കെതിരെ എന്റെ ആ പ്ലാന്‍ വര്‍ക്കൗട്ട് ആയി, ഞാന്‍ മനസിലുറപ്പിച്ചത് ഒരേയൊരു കാര്യം, തുറന്നുപറഞ്ഞ് ശിവം ദുബെ

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ 2025ല്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യ ബാറ്റിങ്ങില്‍ എല്‍എസ്ജി ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മറികടന്ന് ജയം നേടുകയായിരുന്നു സിഎസ്‌കെ. എംഎസ് ധോണി വീണ്ടും ക്യാപ്റ്റന്‍ ആയ ശേഷമുളള ആദ്യ വിജയം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തേത്. ശിവം ദുബെയും(43) ധോണിയും(26) ചേര്‍ന്ന കൂട്ടുകെട്ടാണ് ചെന്നൈക്കായി ഫിനിഷ് നടത്തിയത്. ഈ വര്‍ഷം ആദ്യ മത്സരങ്ങളില്‍ ബാറ്റിങ്ങില്‍ അത്ര തിളങ്ങാതിരുന്ന ദുബെ ശ്രദ്ധേയ പ്രകടനമാണ് ലഖ്‌നൗവിനെതിരെ കാഴ്ചവച്ചത്.

37 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് താരം 43 റണ്‍സെടുത്തത്. നിര്‍ണായക മത്സരത്തില്‍ ടീമിനായി തിളങ്ങി വീണ്ടും വാര്‍ത്തകളില്‍ നിറയുകയായിരുന്നു ശിവം ദുബെ. മത്സരശേഷം വളരെ ആത്മവിശ്വാസത്തോടെയുളള വാക്കുകളായിരുന്നു താരം പങ്കുവച്ചത്. “ഈ വിജയം ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ തോല്‍ക്കുന്നത് സിഎസ്‌കെയുടെ ശൈലിയല്ല. ഞങ്ങളുടെ ബോളര്‍മാര്‍ വളരെ മികച്ച രീതിയിലാണ് പന്തെറിഞ്ഞത്. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ എനിക്ക് അവസാനം വരെ ബാറ്റ് ചെയ്യണമെന്നുണ്ടായിരുന്നു.

കളി ഫിനിഷ് ചെയ്യണമെന്ന ചിന്തയും എനിക്കുണ്ടായി. മത്സരത്തില്‍ ടീമിന് വിക്കറ്റുകള്‍ കുറെ നഷ്ടമായ ശേഷം കളിയെ വളരെ ആഴത്തില്‍ സമീപിക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നി. ഇത് മാനസികാവസ്ഥയെ കുറിച്ചല്ല, മറിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനെ കുറിച്ചാണ്”, ശിവം ദുബെ മത്സരം ശേഷം പറഞ്ഞു. എന്റെ പ്ലാന്‍ വളരെ സിംപിളായിരുന്നു. ബോളര്‍മാര്‍ മികച്ച ഫോമിലായതിനാല്‍ പന്ത് ശക്തമായി അടിക്കാന്‍ ശ്രമിക്കരുതെന്ന് തീരുമാനിച്ചു. ഈ മത്സരത്തില്‍ നിന്നും അടുത്ത മത്സരത്തിലേക്ക് പോസിറ്റീവായി കാര്യങ്ങള്‍ എടുക്കേണ്ടത് വളരെ പ്രധാനമാണ്, ദുബെ കൂട്ടിച്ചേര്‍ത്തു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി