കോഹ്ലിക്കുവേണ്ടി വഴി മാറുക സൂപ്പര്‍ താരം, ഇന്ത്യക്ക് മുന്നില്‍ മറ്റു ഉപായങ്ങളില്ല; മാറ്റം പ്രവചിച്ച് വെറ്റോറി

ന്യൂസിലന്‍ഡിനെതിരായ മുംബൈ ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി തിരിച്ചുവരുമ്പോള്‍ താത്കാലിക നായകന്‍ അജിന്‍ക്യ രഹാനെ ടീമിന് പുറത്താകുമെന്ന് കിവി സ്പിന്‍ ഇതിഹാസം ഡാനിയേല്‍ വെറ്റോറി. ഫോമിലുള്ള ശ്രേയസ് അയ്യരെ മാറ്റുക സാധ്യമല്ലെന്നും വെറ്റോറി പറഞ്ഞു.

രഹാനെയെ കരുത്തനായ ബാറ്ററായാണ് ഞാന്‍ ഇപ്പോഴും കരുതുന്നത്. അയാള്‍ കൂടുതല്‍ ആക്രമണോത്സുക കാട്ടാന്‍ ശ്രമിക്കുന്നു. ഷോട്ട് കളിക്കുമ്പോള്‍ രഹാനെയ്ക്ക് ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ല. എന്നാല്‍ ഔട്ടാകുന്നു. മുംബൈ ടെസ്റ്റില്‍ രഹാനെയെ കളിപ്പിച്ചില്ലെങ്കില്‍ അതു കരിയറിന്റെ അവസാനമെന്ന് പറയാനാവില്ല. ഒരു ടെസ്റ്റില്‍ നിന്നു മാത്രമുള്ള ഒഴിവാക്കല്‍ മാത്രമാകും അത്. കഠിനാധ്വാനം ചെയ്യാന്‍ രഹാനെയ്ക്ക് അത് അവസരമൊരുക്കും- വെറ്റോറി പറഞ്ഞു.

നിലവാരമുള്ള ടീമിനോട് അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരെ പോലൊരു താരത്തെ ഒഴിവാക്കുക പ്രയാസകരം. മിക്കവാറും രഹാനെയാകും കോഹ്ലിക്ക് വഴിമാറിക്കൊടുക്കയെന്നും വെറ്റോറി കൂട്ടിച്ചേര്‍ത്തു.

Latest Stories

IPL 2024: 'വിരാട് കോഹ്ലിയെക്കാള്‍ മികച്ചവന്‍': 22 കാരന്‍ ബാറ്ററെ പ്രശംസിച്ച് ഇന്ത്യന്‍ മുന്‍ താരം

കെജ്‌രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും; സന്ദർശനത്തിന് ഭാര്യയ്ക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

കേരളത്തില്‍ അന്തരീക്ഷ താപനില കുതിച്ചുയരുന്നു; അംഗണവാടികളുടെ പ്രവര്‍ത്തനം നിര്‍ത്തി

സുരേഷ് ഗോപിയും തുഷാറും തോല്‍ക്കും; ആലപ്പുഴയില്‍ നടന്നത് കടുത്ത മത്സരം; ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ടുകള്‍ പിടിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ