ചാമ്പ്യന്‍സ് ട്രോഫി: പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തില്ല, പിന്നെ എന്തിനാണ് അവനെ ടീമിലെടുത്തത്?; ചോദ്യവുമായി മുന്‍ താരം

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയ സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഇന്ത്യന്‍ മുന്‍ താരം എസ് ബദരീനാഥ്. സമീപകാലത്ത് മോശം ഫോമിലായിട്ടും ഇംഗ്ലണ്ട് പരമ്പരക്കും ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിലേക്ക് ജഡേജ എത്തിയത് ആരാധകരെയും അമ്പരപ്പിച്ചിരുന്നു.

ഇന്ത്യന്‍ ടീമിലെ ചില സ്ഥാനങ്ങള്‍ നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ രവീന്ദ്ര ജഡേജ ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്തിയപ്പോള്‍ ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു. കാരണം, പ്ലേയിംഗ് ഇലവനില്‍ ജഡേജക്ക് സ്ഥാനമുണ്ടാകില്ലെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് തന്നെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകാന്‍ സാധ്യതയില്ലാത്തൊരാളെ എന്തിനാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത് എന്നാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്- ബദരീനാഥ് പറഞ്ഞു.

അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും വാഷിംഗ്ടണ്‍ സുന്ദറുമാണ് ജഡേജയ്ക്ക് പുറമേ സ്‌ക്വാഡില്‍ ഇടംനേടിയ മറ്റ് സ്പിന്നര്‍മാര്‍. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വരുണ്‍ ചക്രവര്‍ത്തിയെ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ താരത്തെയും ടൂര്‍ണമെന്റിലേക്ക് എത്തിച്ചേക്കും. അങ്ങനെ എങ്കില്‍ ആര് പുറത്താകും എന്നതാകും അടുത്ത ചോദ്യം.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പിനുശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ജഡേജയെ പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലെടുത്തിരുന്നില്ല. അക്‌സര്‍ പട്ടേലിനെയും വാഷിംഗ്ടണ്‍ സുന്ദറിനെയുമാണ് അന്ന് സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

Latest Stories

അന്ന് സഞ്ജുവിനോട് ഞാൻ ക്ഷമ ചോദിച്ചു, അതിനു ശേഷം സഞ്ജുവിന്റെ ലെവൽ മാറി: സൂര്യകുമാർ യാദവ്

മാർക്ക് വാങ്ങി തരാം എന്ന് വിശ്വസിപ്പിച്ച് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

കണ്ണൂരില്‍ കെ സുധാകരന് സീറ്റില്ല; എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്

സഞ്ജുവിനെ ഞാൻ കൊണ്ടു വന്നത് സ്പിന്നർമാരെ നേരിടാനല്ല, കൂറ്റൻ സ്‌കോറുകൾ നേടാനാണ്: ഗൗതം ഗംഭീർ

നഖ്‌വി ഏഷ്യ കപ്പ് മോഷ്ടിച്ചത് പോലെ ഐസിസി ട്രോഫിയും മോഷ്ടിച്ചാൽ പാകിസ്താന് ഒരു കപ്പ് ഉണ്ടെന്ന് പറയാം: കമ്രാന്‍ അക്മല്‍

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ബാറ്റിങ് പ്രകടനം ഒരിക്കലും മറക്കില്ല, അത് സ്പെഷ്യലാണ്: സഞ്ജു സാംസൺ

സഞ്ജു കുറെ നാൾ ടീമിന് അകത്തും പുറത്തുമായിരുന്നു, അവന്റെ ഈ വിജയത്തിൽ സന്തോഷം: രാഹുൽ ദ്രാവിഡ്

തൃക്കാക്കരയിൽ അഖിൽ മാരാര്‍, തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും; മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ട്വന്‍റി 20

'അയോഗ്യത നിലനിൽക്കില്ല'; എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയതിനെതിരെ അപ്പീൽ നൽകി വെള്ളാപ്പള്ളി നടേശൻ

ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി; നേമത്ത് രാജീവ് ചന്ദ്രശേഖർ തന്നെ മത്സരിക്കും