ചാമ്പ്യൻസ് ട്രോഫി 2025: രോഹിത് ശർമ്മ പയറ്റാൻ പോകുന്ന ആ തന്ത്രത്തിൽ പാക്കിസ്ഥാൻ എയറിൽ കേറും: വമ്പൻ വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ക്രിക്കറ്റ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ മത്സരം നാളെ 2.30 നു ദുബായിൽ വെച്ച് നടക്കും. 2022 ടി 20 ലോകകപ്പ്, 2023 ഏഷ്യ കപ്പ്, 2023 ഏകദിന ലോകകപ്പ്, 2024 ടി 20 ലോകകപ്പ് എന്നി ടൂർണമെന്റുകളിൽ ഒന്നിൽ പോലും ഇന്ത്യയോട് വിജയിക്കാൻ പാകിസ്താന് സാധിച്ചിട്ടില്ല. പാക്കിസ്ഥാൻ ആതിഥേയരാകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ പരാജയപെടുത്തുന്നതാണ് അവരുടെ പ്രധാന ലക്ഷ്യം.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ന്യുസിലാൻഡിനോട് 60 റൺസിന്‌ ആതിഥേയർ പരാജയപ്പെട്ടിരുന്നു. രണ്ടാം മത്സരം ഇന്ത്യയോടും തോൽവി ഏറ്റുവാങ്ങിയാൽ ടൂർണമെന്റിൽ നിന്ന് ആദ്യം പുറത്താകുന്നത് പാകിസ്ഥാൻ തന്നെയായിരിക്കും. പാകിസ്താന്റെ ഏറ്റവും വലിയ പോരായ്മ എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സൗരവ് ഗാംഗുലി.

സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:

” വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയാണ് ഏറ്റവും മികച്ച ടീം. അവരെ തോൽപിക്കാൻ എതിർ ടീമുകൾക്ക് പ്രയാസമാണ്. കഴിഞ്ഞ 25 വർഷമായി ഇന്ത്യ ഒരു തവണ മാത്രമാണ് ഒരു ഐസിസി ടൂർണമെന്റിൽ പാകിസ്താനോട് പരാജയം ഏറ്റു വാങ്ങിയിരിക്കുന്നത്. കപ്പ് നേടാൻ ഇന്ത്യക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യത. പാകിസ്ഥാന് ടൂർണമെന്റ് കുറച്ച് ടഫ് ആണ്”

സൗരവ് ഗാംഗുലി തുടർന്നു:

” പാകിസ്ഥാൻ സ്പിൻ നന്നായി കളിക്കില്ല. ഇന്ത്യക്ക് മികച്ച സ്പിന്നർമാരുണ്ട്. അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് മികച്ച സ്പിന്നർമാരാണ്. ദുബായ് പിച്ച് ഇന്ത്യക്ക് അനുകൂലമാണ്. ഈ കോമ്പിനേഷൻ വെച്ച് തന്നെയായിരിക്കും ഇന്ത്യ മുൻപോട്ട് പോകുക” സൗരവ് ഗാംഗുലി പറഞ്ഞു.

Latest Stories

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍

സീറ്റ് വാഗ്ദാനം ചെയ്ത് അമിത് ഷായുടെ ദൂതൻ എത്തി, എംപി സ്ഥാനം തന്നാൽ സ്വീകരിക്കാൻ തയ്യാറാണ് : ഐ. എം. വിജയൻ

കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം: കെ .സുധാകരന്‍

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്

'ബംഗ്ലാദേശികൾ ഞങ്ങളുടെ സഹോദരങ്ങൾ' എന്ന് പറഞ്ഞ സൽമാനെ വിവാദപരമായ പുറത്താക്കി; സംഭവം ഇങ്ങനെ