കേപ്ടൗണില്‍ കോഹ്ലിയ്ക്ക് കയറിയ പ്രേതം ആഷസിലും വന്നു; ഇംഗ്‌ളീഷ് താരവും മൈക്കിലൂടെ സംപ്രേഷകര്‍ക്ക് നേരെ അലറി

കേപ്ടൗണില്‍ മൂന്നാം ടെസ്റ്റിലെ ഡിആര്‍എസ് വിവാദത്തില്‍ മൂന്നാം ദിവസം വിരാട് കോഹ്ലിയില്‍ കയറിയ പ്രേതം ആഷസിലെ അവസാന ടെസ്റ്റില്‍ രണ്ടാ ദിവസം ഇംഗ്‌ളീഷ് താരത്തിലൂം കയറി. ആഷസിലെ അവസാന മത്സരഗ ഹോബാര്‍ട്ടിലെ ഓവലിലാണ് നടക്കുന്നത്. മത്സരത്തിനിടയില്‍ ഓണ്‍ഫീല്‍ഡ് ക്യാമറ കാരണം ശ്രദ്ധ നഷ്ടമായി നിയന്ത്രണം നഷ്ടമായ സ്റ്റുവര്‍ട്ട് ബ്രോഡ് ഹെലിക്യാമിനോട് പറഞ്ഞത് കേട്ട് കമന്റേറ്റര്‍മാര്‍ക്ക് പോലും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

ഒന്നാം ഇന്നിംഗ്‌സിലെ 63 ാം ഓവറിലായിരുന്നു സംഭവം. പന്തെറിയാനായി റണ്ണപ്പൊക്കെ എടുത്ത് ഓടിവന്ന ബ്രോഡ് ബൗളിംഗ് ക്രീസിനടുത്തുവെച്ച് പകുതിവഴിയില്‍ നിര്‍ത്തി. ബാറ്റ്‌സ്മാന്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് പിറകില്‍ ക്യാമറ കണ്ടത് താരത്തെ അലോസരപ്പെടുത്തി. താരം സ്‌പൈഡര്‍ ക്യാമിന് നേരേ നോക്കി ഒച്ചയെടുത്തു. ‘നില്ലടാ റോബോട്ടേ’ എന്ന് ബ്രോഡ് പറയുന്നത് ക്യാമറയിലെ മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. 245 ന് ഓസ്‌ട്രേലിയയുടെ ആറു വിക്കറ്റ് നഷ്ടമായ സമയത്തായിരുന്നു ഈ സംഭവം.

ബ്രോഡിന്റെ നിയന്ത്രണം വിട്ടത് കമന്റേറ്റര്‍മാരിലും ചിരി പടര്‍ത്തി. എന്നിരുന്നാലും ഇംഗ്‌ളണ്ടിന് നല്ല ദിവസമായിരുന്നു. ഓസ്‌ട്രേലിയയുടെ ഇന്നിംഗ്‌സിന് രണ്ടാം ദിനത്തല്‍െ ആദ്യ മണിക്കൂറില്‍ തന്നെ കര്‍ട്ടനിടാന്‍ അവര്‍ക്കായി. സ്റ്റുവര്‍ട്ട് ബ്രോഡ് ക്യാമറയ്ക്ക് നേരെ തിരിയുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റുകളും ബ്രോഡ് വീഴ്്്ത്തി. റെട്ടേഷന്‍ പോളിസിയ്ക്ക് കീഴിലായതിനാല്‍ കഴിഞ്ഞ മത്സരങ്ങളിലൊന്നും ബ്രോഡിന് അവസരങ്ങള്‍ കിട്ടിയിരുന്നില്ല.

Latest Stories

കരുനാഗപ്പള്ളിയില്‍ രണ്ട് അപകടങ്ങളിലായി രണ്ട് പേര്‍ മരിച്ച സംഭവം; ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്ത് കെഎസ്ആര്‍ടിസി

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം