ഇന്ത്യയുടെ ലോക കപ്പ് ഇലവന്‍: സൂപ്പര്‍ താരങ്ങള്‍ പുറത്ത്, ഓപ്പണിംഗില്‍ സര്‍പ്രൈസ്

ടി20 ലോക കപ്പ് അടുത്തിരിക്കെ ഇന്ത്യയുടെ സാധ്യത ഇലവനെ തിരഞ്ഞെടുത്ത് ഓസീസ് മുന്‍ താരം ബ്രാഡ് ഹോഗ്. സൂപ്പര്‍ താരങ്ങളെ പലരെയും പുറത്താക്കിയാണ് ഹോഗ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ തുടങ്ങിയവര്‍ ഹോഗിന്റെ ടീമിലില്ല. സൂര്യകുമാര്‍ യാദവാണ് ടീമിലെ സര്‍പ്രൈസ് താരം.

രോഹിത് ശര്‍മ്മയും നായകന്‍ വിരാട് കോഹ്‌ലിയുമാണ് ടീമിലെ ഓപ്പണര്‍മാര്‍. സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍. നാലാമനായി കെ.എല്‍ രാഹുല്‍ എത്തുമ്പോള്‍ അഞ്ചാമനായി റിഷഭ് പന്ത് ഇടംപിടിച്ചു. ടീമിലെ വിക്കറ്റ് കീപ്പറും പന്താണ്.

ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണ് ഹോഗിന്റെ ടീമിലെ ഓള്‍റൗണ്ടര്‍മാര്‍. അത്യവശ്യം ബാറ്റ് ചെയ്യുന്ന പേസര്‍ ശാര്‍ദൂല്‍ താക്കൂറും ടീമിലുണ്ട്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയുമാണ് ഹോഗ് തിരഞ്ഞെടുത്ത ടീമിലെ മറ്റ് പേസര്‍മാര്‍. യുസ്‌വേന്ദ്ര ചാഹലാണ് ടീമിലെ ഏക സ്പിന്നര്‍.

ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. 2020ല്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ വഷളായതോടെ യു.എ.ഇയിയെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...