IPL 2025: വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ വൈഭവ് സൂര്യവന്‍ഷിക്ക്‌ ലോട്ടറി, യുവതാരത്തിന് ലഭിച്ചത്, അര്‍ഹിച്ചത് തന്നെയെന്ന് ആരാധകര്‍, ഇത് ഏതായാലും പൊളിച്ചു

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി വൈഭവ് സൂര്യവന്‍ഷി നടത്തിയ വെടിക്കെട്ട് പ്രകടനം മത്സരം കണ്ട ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനാകില്ല. 14 വയസില്‍ താരം നടത്തിയ മിന്നും പ്രകടനത്തിന്റെ ഞെട്ടലിലാണ് മിക്കവരും. 35 പന്തിലാണ് കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വൈഭവ് സെഞ്ച്വറി നേടിയത്. ആദ്യ ബാറ്റിങ്ങില്‍ 209 റണ്‍സടിച്ച് മത്സരത്തില്‍ മുന്‍തൂക്കം നേടിയ ഗുജറാത്തിന്റെ പ്രതീക്ഷകളെയെല്ലാം ഇല്ലാതാക്കിയ പ്രകടനമായിരുന്നു വൈഭവ് കാഴ്ചവച്ചത്. യശസ്വി ജയ്‌സ്വാളിനെ ഒരറ്റത്ത് നിര്‍ത്തി ഗുജറാത്ത് ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു താരം. തുടര്‍ച്ചയായ തോല്‍വികളില്‍ നിന്നും രാജസ്ഥാനെ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിച്ചതും ഈ ഇന്നിങ്ങ്‌സിന്റെ ബലത്തിലായിരുന്നു.

സെഞ്ച്വറിക്ക് പിന്നാലെ വൈഭവിനെ മുന്‍ ഇന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് ആരാധകരും ഉള്‍പ്പെടെയുളളവര്‍ സോഷ്യല്‍ മീഡിയയില്‍ പുകഴ്ത്തി രംഗത്തെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ 10 ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചാണ് വൈഭവിനെ ആദരിച്ചത്. സോഷ്യല്‍ മീഡിയ പേജിലൂടെയാണ് താരത്തെ ബിഹാര്‍ മുഖ്യമന്ത്രി അഭിനന്ദിച്ചത്. കഴിഞ്ഞ വര്‍ഷം തന്റെ വസതിയിലേക്ക് വൈഭവിനെയും പിതാവിനെയും ക്ഷണിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളും നിതീഷ് കുമാര്‍ പങ്കുവച്ചു. ഫോണിലൂടെയാണ് 10 ലക്ഷം പാരിതോഷികമായി നല്‍കുമെന്ന് വൈഭവിനെ അദ്ദേഹം അറിയിച്ചത്.

“ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ച്വറി നേടുന്ന എറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടത്തിലെത്തിയ ബിഹാറിന്റെ വൈഭവ് സൂര്യവന്‍ഷിക്ക് അഭിനന്ദനങ്ങളും എല്ലാവിധ ആശംസകളും നേരുന്നു. തന്റെ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ പ്രതീക്ഷയായി അവന്‍ മാറി. എല്ലാവരും അവനെ കുറിച്ച് അഭിമാനിക്കുന്നു. വൈഭവിനെയും പിതാവിനെയും 2024ല്‍ എന്റെ വസതിയില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. അവിടെ വച്ച് അദ്ദേഹത്തിന്റെ കരിയറിന് എല്ലാ ആശംസകളും നേര്‍ന്നു”, ബിഹാര്‍ മുഖ്യമന്ത്രി കുറിച്ചു.

Latest Stories

18.5 ലക്ഷം കുട്ടികളുടെ ഭാവി പരീക്ഷണശാലയാക്കിയവർ ആരാണ്?

നവീൻ ബാബു കേസ്: കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചു, അന്വേഷണം സിബിഐക്ക് വിടും

ജയ്‌സ്വാളിന് പകരം എന്തിനാണ് അവർ രോഹിതിനെ തിരഞ്ഞെടുത്തത്, സിലക്ടർമാർ ജയ്‌സ്വാളിനോട് മാപ്പ് പറയണം: സഞ്ജയ് മഞ്ജരേക്കർ

'15 വയസുള്ള വൈഭവിനെതിരെ ബോഡി-ലൈൻ ബൗളിംഗ് ഉപയോഗിക്കുന്നത് ശരിയല്ല'; ഗുജറാത്ത് ബോളർമാർക്കെതിരെ ആഞ്ഞടിച്ച് ഇർഫാൻ പത്താൻ

ടി-20 ഫോർമാറ്റിലേക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നു, അതിനായി ഞാൻ നന്നായി പരിശ്രമിക്കുകയാണ്: ശുഭ്മൻ ഗിൽ

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ