തോൽവിയിൽ നിരാശനായ കോഹ്‌ലിക്ക് വമ്പൻ പണി, അയാൾ ഇത് അർഹിക്കുന്നു എന്ന് ആരാധകർ; സംഭവം ഇങ്ങനെ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ഇന്നലെ ചെന്നൈ സൂപ്പർ കിംഗ്സുമായി നടന്ന മത്സരം പരാജയപെട്ടതിന് ശേഷം ബാംഗ്ലൂർ ക്യാമ്പ് നിരാശയിലായിരുന്നു. എന്നാൽ കൂനിന്മേൽ കുരു പോലെ വിരാട് കോഹ്ലിയുടെ രാത്രി കൂടുതൽ മോശമായി മാറ്റി താരത്തിന് പണി കിട്ടിയിരിക്കുകയാണ്‌. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് കോഹ്‌ലിക്ക് 10 % പിഴ ഈടാക്കിയ ഉത്തരവ് ഇന്നലെയാണ് പുറത്ത് വന്നത്.

“എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (സി‌എസ്‌കെ) മത്സരത്തിനിടെ ഐ‌പി‌എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ബാറ്റിംഗ് താരം വിരാട് കോഹ്‌ലിക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തി.” പ്രസ്താവനയിൽ പറയുന്നു.

മത്സരത്തിനിടെ ശിവം ദുബെ പുറത്തായതിന് ശേഷം ആക്രമണോത്സുകമായി പെരുമാറിയതിനാണ് കോഹ്‌ലിക്ക് പിഴ കിട്ടിയിരിക്കുന്നത്. 27 പന്തിൽ അഞ്ച് സിക്‌സറുകളടക്കം 52 റൺസാണ് ദുബെ നേടിയത്. സി‌എസ്‌കെ ഓൾറൗണ്ടർ മുമ്പ് ആർ‌സി‌ബിക്ക് വേണ്ടി കളിച്ചിരുന്നു എന്നത് ശ്രദ്ധിക്കണം. ദുബെ നിന്നിരുന്നെങ്കിൽ കളി കൈവിട്ട് പോകും എന്ന് മനസിലാക്കിയ കോഹ്ലി അദ്ദേഹത്തിന്റെ വിക്കറ്റ് മതിമറന്ന് ആഘോഷിക്കുക ആയിരുന്നു.

വിരാട് കോഹ്‌ലിക്ക് ബാറ്റിംഗിൽ വലിയ സ്‌കോർ കണ്ടെത്താനുമായില്ല . ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കോഹ്ലി വെറും 6 റൺസിനാണ് പുറത്തായത്. കൂറ്റൻ ലക്‌ഷ്യം മുന്നിൽ ഉള്ളപ്പോൾ കോഹ്ലി വെറും 6 റൺസിന് പുറത്തായത് ആരാധകരെ നിരാശപ്പെടുത്തി. റൺസ് പിന്തുടരുമ്പോൾ എന്നും മികച്ച പ്രകടനം നടത്തുന്ന കോഹ്‌ലിയുടെ ഭാഗത്ത് നിന്ന് ഇത്ര മോശം പ്രകടനം ആരാധകർ പ്രതീക്ഷിച്ചില്ല.

മത്സരത്തിലേക്ക് വന്നാൽ ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കെതിരെ റെക്കോഡ് വിജയം സ്വപ്‌നം കണ്ടിറങ്ങിയ ആര്‍സിബിയെ വീഴ്ത്തി ധോണിയും സംഘവും. ചെന്നൈ മുന്നോട്ടുവെച്ച 227 റണ്‍സിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുക്കാനെ ആയുള്ളു. 8 റണ്‍സിന്‍റെ തോല്‍വി. ഒരു സമയത്ത് ഐപിഎല്‍ ചരിത്രത്തിലെ റെക്കോഡ് റണ്‍ ചേസ് വിജയമാകും ഇത് എന്ന് ആരാധകര്‍ ഉറപ്പിച്ചെടുത്തുനിന്നാണ് ചെന്നൈ ജയം പിടിച്ചുവാങ്ങിയത്. രാജസ്ഥാന്റെ പേരിലാണ് നിലവില്‍ ഈ റെക്കോഡ് (226).

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം