BGT 2025: മോനെ രാഹുലേ, നിനക്കും ടീമിൽ നിന്ന് പുറത്ത് പോകണോ; ബാറ്റിംഗിൽ ഫ്ലോപ്പ് ആയി കെ എൽ രാഹുൽ

ഇപ്പോൾ നടക്കുന്ന ബോർസാർ ഗവാസ്കർ ട്രോഫിയിൽ വീണ്ടും നിരാശപ്പെടുത്തി ഓപണർ കെ എൽ രാഹുൽ. 14 പന്തിൽ വെറും 4 റൺസ് നേടാനേ താരത്തിന് സാധിച്ചുള്ളൂ. ഇന്ത്യൻ ടീമിൽ രോഹിതിനെ പോലെ ബാറ്റിംഗിൽ വീണ്ടും രാഹുൽ നിറം മങ്ങുകയാണോ എന്നാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ചോദിക്കുന്നത്.

നാലാം ടെസ്റ്റിലും മികച്ച പ്രകടനം കാഴ്ച വെക്കാൻ രാഹുലിന് സാധിച്ചില്ല. ആദ്യ ഇന്നിങ്സിൽ 24 റൺസിനും, രണ്ടാമത്തെ ഇന്നിങ്സിൽ പൂജ്യത്തിനുമാണ് താരം പുറത്തായത്. ആദ്യ ടെസ്റ്റിലും രണ്ടാമത്തെ ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്ത രാഹുൽ ഗംഭീരമായ തിരിച്ച് വരവാണ് നടത്തിയത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് പ്രവേശിക്കാനുള്ള നിർണായകമായ മത്സരത്തിൽ ആ മികവ് കാട്ടാൻ താരത്തിന് സാധിക്കാതെ പോയി.

നിലവിൽ അവസാന മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിൽക്കുന്നത് ഓസ്‌ട്രേലിയ തന്നെയാണ്. 95 റൺസിന്‌ 4 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ നിൽക്കുന്നത്. 25 റൺസുമായി റിഷഭ് പന്തും 6 റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ നിൽക്കുന്നത്. ഈ മത്സരവും തോറ്റാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കാണാതെ ഇന്ത്യ പുറത്താകും.

Latest Stories

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്