മൂവര്‍ സംഘവുമായി കൂടിക്കാഴ്ചയ്‌ക്കൊരുങ്ങി ബിസിസിഐ, നിര്‍ണായക തീരുമാനങ്ങള്‍ വരുന്നു

ഇന്ത്യന്‍ ടീമിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അടുത്ത മാസം ആദ്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, കോച്ച് രാഹുല്‍ ദ്രാവിഡ്, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം പരാജയപ്പെടുകയും റണ്ണറപ്പായി അവരുടെ പ്രചാരണം അവസാനിക്കുകയും ചെയ്തിരുന്നു.

ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെ കുറിച്ച് പല തരത്തിലുള്ള ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. അടുത്ത ഏകദിന ലോകകപ്പ് 2027ല്‍ നടക്കാനിരിക്കുന്നതിനാല്‍ രോഹിതിന് 40 വയസ്സ് തികയുമെന്നതിനാല്‍ ഈ ആഗോള ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം സംബന്ധിച്ച് സംശയമുണ്ട്. ഇതിന് മുന്നോടിയായി അടുത്ത വര്‍ഷം ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ ടി20 കരിയറില്‍ ബിസിസിഐ കണ്ണുവയ്ക്കുന്നുണ്ട്.

വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ഡിസംബര്‍ രണ്ടിനോ മൂന്നിയോ ഇന്ത്യന്‍ ടീമിന്റെ ഭാവി സംബന്ധിച്ച് രോഹിത്, പരിശീലകന്‍, അഗാര്‍ക്കര്‍ എന്നിവരുമായി ബിസിസിഐ കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ ടി20 ലോകകപ്പില്‍ രോഹിതിന്റെ പങ്കാളിത്തം, ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുന്നത് എന്നിവയെ കുറിച്ച് ചര്‍ച്ച നടന്നേക്കും.

ടി20 ഫോര്‍മാറ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രോഹിത് ആഗ്രഹം പ്രകടിപ്പിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു, എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നിട്ടില്ല. 2025-ല്‍ ഇന്ത്യയ്ക്ക് ചാമ്പ്യന്‍സ് ട്രോഫി കളിക്കേണ്ടതുണ്ട്.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍