IPL 2025: അമ്പയറുമായി പൊരിഞ്ഞ തര്‍ക്കം, ഇന്ത്യന്‍ താരത്തിന് എട്ടിന്റെ പണി കൊടുത്ത് ബിസിസിഐ, എന്നാലും ഇത് കുറച്ചുകൂടി പോയെന്ന് ആരാധകര്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ ജയം പിടിച്ച് മികച്ച തിരിച്ചുവരവാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നലത്തെ മത്സരത്തില്‍ നടത്തിയത്. അരുണ്‍ ജെയ്റ്റ്‌ലീ സ്റ്റേഡിയത്തിലായിരുന്നു ആവേശകരമായ മത്സരം നടന്നത്. കളിക്കിടെ മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹിയുടെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗവുമായ മുനാഫ് പട്ടേല്‍ അമ്പയറുമായി തര്‍ക്കിച്ചിരുന്നു. ഇപ്പോഴിതാ ഇതിന് ബിസിസിഐ കടുത്ത പിഴ താരത്തിന് നല്‍കിയിരിക്കുകയാണ്. ഐപിഎലില്‍ ഈ സീസണില്‍ ആദ്യമായാണ് ഒരു ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് ഫൈന്‍ ലഭിക്കുന്നത്.

ലീഗിന്റെ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിനാണ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബോളിങ് കോച്ചായ മുനാഫ് പട്ടേലിന് പിഴ. മാച്ച് ഫീസിന്റെ 25% ഫൈനായി കെട്ടണമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. കൂടാതെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചു. ആര്‍ട്ടിക്കിള്‍ 2.20 പ്രകാരം ലെവല്‍ 1 കുറ്റകൃത്യം പട്ടേല്‍ സമ്മതിച്ചതായും ഐപിഎല്‍ പ്രസ്താവനയിലുണ്ട്.

മത്സരത്തിനിടെ ഫീല്‍ഡിലുളള കളിക്കാര്‍ക്ക് ഒരു റിസര്‍വ് പ്ലെയറെ അയച്ച് സന്ദേശം എത്തിക്കാന്‍ മുനാഫ് പട്ടേല്‍ ശ്രമിക്കവെ അതിന് അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് താരം ഫോര്‍ത്ത് അംപയറിനോട് ചൂടായത്. ബൗണ്ടറി ലൈനിന് അരികിലായി ഷൂ ലേസ് കെട്ടികൊണ്ടിരിക്കവേയാണ് മുനാഫ് പട്ടേല്‍ അംപയറെ ചോദ്യം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിട്ടുണ്ട്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്