ഗാംഗുലി വിലക്കി, ജഡേജയ്ക്ക് കളിക്കാനാകില്ല

ന്യൂഡല്‍ഹി: രഞ്ജി ട്രോഫി ഫൈനലിലെത്തിയ തന്റെ ടീമായ സൗരാഷ്ട്രയ്ക്കായി കളിക്കാന്‍ രവീന്ദ്ര ജഡേജയ്ക്ക് സാധിക്കില്ല. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയ അനുമതി നല്‍കാത്തതാണ് കാരണം. ഗാംഗുലിയുടെ നാടായ ബംഗാളാണ് രഞ്ജി ഫൈനലില്‍ സൗരാഷ്ട്രയ്ക്ക് എതിരെ ഏറ്റുമുട്ടുന്നത്.

മാര്‍ച്ച് ഒമ്പതിനാണ് സൗരാഷ്ട്രയും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ ആരംഭിക്കുന്നത്. മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു തുടക്കമാവും.

സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയദേവ് ഷായാണ് ജഡേജയെ രഞ്ജിയില്‍ കളിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ പ്രസിഡന്റിനെ സമീപിച്ചത്. എന്നാല്‍ രാജ്യത്തിനാണ് പ്രഥമ പരിഗണനയെന്നും അതുകൊണ്ടു തന്നെ രഞ്ജിയില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി കളിക്കാന്‍ ജഡേജയ്ക്കു അനുമതി നല്‍കാനാകില്ലെന്ന് ഗാംഗുലി നിലപാടെടുക്കുകയായിരുന്നു.

രഞ്ജി ഫൈനലില്‍ സൗരാഷ്ട്രയ്ക്കു വേണ്ടി ജഡേജ കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി ഷാ വെളിപ്പെടുത്തി. ജഡേജ മാത്രമല്ല ബംഗാളിനു വേണ്ടി പേസര്‍ മുഹമ്മദ് ഷമിയും പന്തെറിയണമെന്നു ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സൗരാഷ്ട്ര കളിക്കുന്ന നാലാമത്തെ രഞ്ജി ഫൈനലാണിത്. ജഡേജ ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ അതു സൗരാഷ്ട്രയ്ക്കു കരുത്താവുമായിരുന്നുവെന്നും ഷാ പറഞ്ഞു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു