ഇന്ത്യയ്ക്കായി അരങ്ങേറിയിട്ടില്ലാത്ത യുവതാരങ്ങളെ ഇംഗ്ലണ്ടിലേക്ക് വിടുന്നു; നിര്‍ണായക നീക്കത്തിന് ഒരുങ്ങി ബി.സി.സി.ഐ

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിക്കാനിരിക്കുന്ന “ദി ഹണ്‍ട്രഡ്” ലീഗിലേക്ക് അണ്ടര്‍ 23 കളിക്കാരെ ഇന്ത്യ അയച്ചേക്കും. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത അണ്ടര്‍ 23 കളിക്കാരെയാണ് അയക്കുക. എന്നാല്‍ ഇത് ബി.സി.സി.ഐയോ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡോ ഔദ്യോഗിക സ്ഥിരീകരിച്ചിട്ടില്ല.

നിലവില്‍ വിരമിച്ച കളിക്കാര്‍ക്ക് മാത്രമാണ് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയുള്ളത്. ദി ഹണ്‍ട്രഡ് ടൂര്‍ണമെന്റിന്റെ ആദ്യ സീസണ്‍ ഈ വര്‍ഷം ജൂലൈ 21ന് ആരംഭിക്കും. കഴിഞ്ഞ വര്‍ഷം ആരംഭിക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കോവിഡ് മൂലമാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്.

വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും എട്ടു ടീമുകള്‍ വീതമാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. മാഞ്ചസ്റ്റര്‍ ഒറിജിനല്‍സും ഓവല്‍ ഇന്വിന്‍സിബിള്‍സും തമ്മിലുള്ള മത്സരത്തോടെയാകും സീസണ്‍ ആരംഭിക്കുക. ആദ്യ വനിതാ ടീമിന്റെ മത്സരമാകും നടക്കുക. ജൂലൈ 22ന് മാഞ്ചസ്റ്ററിന്റെയും ഓവലിന്റെയും പുരുഷ ടീമുകള്‍ ഏറ്റുമുട്ടും.

എട്ടു വേദികളിലായാകും ടൂര്‍ണമെന്റ് നടക്കുക. ഓഗസ്റ്റ് 18നാകും ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുക. ഓഗസ്റ്റ് 20ന് എലിമിനേറ്ററും ഓഗസ്റ്റ് 21ന് ഫൈനലും നടക്കും. ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ പുരുഷ ടൂര്‍ണമെന്റും വനിതാ ടൂര്‍ണമെന്റും ഒരേ സമയത്ത് ആരംഭിക്കുന്നത്.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ