ബാറ്റിംഗ് അത്ര പിടിയില്ല, ഫീല്‍ഡില്‍ ശോകം; ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

ഷമീല്‍ സലാഹ്

ഇങ്ങേര് കളിക്കുന്ന കാലത്ത് ആ ടീമിലുള്ള മറ്റാരേക്കാളും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടമില്ലാതിരുന്ന ഒരു പ്ലെയര്‍ ഉണ്ടങ്കില്‍ ഒരു പക്ഷെ അത് വെങ്കടേഷ് പ്രസാദ് തന്നെയായിരിക്കും..

തന്റെ ഐറ്റമായ ബൗളിംഗില്‍ ബാറ്റ്‌സ്മാന് അടിച്ചകറ്റാന്‍ പാകത്തിലുള്ള വേഗത കുറഞ്ഞ പന്തുകള്‍. ബാറ്റിങ്ങാണേല്‍ അത്ര പിടിയുമില്ല, ഫീല്‍ഡില്‍ ശോകവും. മൊത്തത്തില്‍ ഒരു തണുപ്പന്‍….

ആ സമയങ്ങളില്‍ ഫാസ്റ്റ് ബൗളര്‍മാരുടെ ക്ഷാമത്താല്‍ ആളെ തികക്കാന്‍ വേണ്ടി സ്ഥിരമായി കളിച്ചിരുന്ന പോലെ തോന്നിപ്പിച്ചിരുന്ന ഒരു ശരാശരി ബൗളര്‍. അത് കൊണ്ട് ആളുടെ കാര്യത്തില്‍ മിക്ക ഇന്ത്യന്‍ ആരാധകരും കൂടുതല്‍ പ്രദീക്ഷയും വെച്ച് പുലര്‍ത്തിയിരുന്നില്ല എന്ന് തോന്നുന്നൂ. അക്കാലത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ നിലവില്‍ കെ എല്‍ രാഹുല്‍ സോഷ്യല്‍ മീഡിയയില്‍ ഇരിക്കുന്നപോലെയുള്ള സ്ഥാനമാനങ്ങളില്‍, സ്ഥിരമായി ഇരിക്കേണ്ടിയിരുന്ന കളിക്കാരന്‍…..

ശരിക്കും ഇങ്ങേരുടെ കുറവ് എന്നത് തന്റെ കരിയറിലെ മിക്ക പന്തുകളും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എറിഞ്ഞു എന്നതായിരുന്നു. എന്നാലോ, അയാളുടെ കഴിവുകള്‍ കൂടുതലും പുറത്ത് വന്നത് സീം പിച്ചുകളിലുമായിരുന്നു. പന്തിനെ ഇരുവശത്തേക്കും കട്ട് ചെയ്യിക്കാനുള്ള കഴിവും ഉണ്ടായിരുന്നു. ഫ്‌ലാറ്റ് വിക്കെറ്റുകളില്‍ അത് കൂടുതല്‍ അയാള്‍ക്ക് ഫലപ്രദമായതുമില്ല. എങ്കിലും ചെന്നൈ പോലുള്ള ഇത്തരം പിച്ചില്‍ പാകിസ്താനെതിരെ 6 വിക്കറ്റും നേടിയിട്ടുണ്ട്.

എന്തൊക്കെയാണേലും ചിലപ്പോഴൊക്കെ അയാള്‍ ഹീറോ ആയിട്ടുണ്ട്. ഇന്ത്യന്‍ ആരാധകര്‍ തന്നെ ഓര്‍ത്തിരിക്കാന്‍ പാകത്തിനായി. 1996 ലോകകപ്പ് ക്വാര്‍ട്ടര്‍ ആമിര്‍ സൊഹൈലിന്റെ ഓഫ് സ്റ്റംപ് തെറിപ്പിച്ചു മത്സരം ഇന്ത്യക്ക് തിരികെകൊണ്ടു വന്നപോലെ, അതേ എതിരാളികള്‍ക്കെതിരെ വീണ്ടുമൊരിക്കല്‍ കൂടി മറ്റൊരു ലോകകപ്പ് വേദിയില്‍ (1999) തങ്ങള്‍ക്ക് മുന്നില്‍ മുട്ടുകുത്തിച്ച ബൗളിംഗ് പ്രകടനം പോലെ.. etc അങ്ങനെ ചില നിമിഷങ്ങള്‍..

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്

'ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് വിശ്വസിക്കുകയാണെങ്കിൽ അങ്ങനെ ആകട്ടെ'; ബന്ധം അവസാനിപ്പിച്ച് പാലാഷ് മുച്ചൽ

'പാലാഷിനെ കല്യാണം കഴിക്കില്ല, വിവാഹം റദ്ധാക്കി', പ്രതികരണവുമായി സ്‌മൃതി മന്ദാന; ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് താരം

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി