വിജയത്തിമിര്‍പ്പില്‍ സ്‌കോട്ട്‌ലന്‍ഡ് ടീം, വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ച് മഹ്‌മൂദുള്ള

ടി20 ലോക കപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ സ്‌കോട്ട്‌ലന്‍ഡ് മിന്നും ജയം നേടിയിരുന്നു. അപ്രതീക്ഷിത വിജയം സ്‌കോട്ട്ലന്റ് താരങ്ങള്‍ നന്നായി ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഈ ആഘോഷം കാരണം ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്‌മൂദുള്ളയ്ക്ക് വാര്‍ത്താസമ്മേളനം നിര്‍ത്തി വെയ്ക്കേണ്ട അവസ്ഥയുണ്ടായി.

മത്സരത്തിന് ശേഷം ഡ്രസിംഗ് റൂമില്‍ തങ്ങളുടെ ദേശീയ ഗാനം ഉച്ചത്തില്‍ ആലപിച്ചായിരുന്നു സ്‌കോട്ട്ലന്റ് താരങ്ങളുടെ ആഘോഷം. ഈ സമയത്ത് മഹ്‌മൂദുള്ളയുടെ വാര്‍ത്താസമ്മേളനം നടക്കുകയായിരുന്നു. സ്‌കോട്ടിഷ് താരങ്ങളുടെ ആഘോഷത്തിന്‍റെ ശബ്ദം പ്രസ് കോണ്‍ഫറന്‍സ് നടക്കുന്നിടത്ത് വരെ എത്തി. ഇതോടെ വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ച മഹ്‌മൂദുള്ള ശബ്ദം അടങ്ങിയ ശേഷമാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്.

ഇതിന്റെ വീഡിയോ സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ക്ഷമിക്കണം, അടുത്ത തവണ ശബ്ദം കുറയ്ക്കാന്‍ ശ്രമിക്കാം’ എന്ന കുറിപ്പോടെയാണ് സ്‌കോട്ട്‌ലന്‍ഡ് ട്വീറ്റ് പങ്കുവെച്ചത്.

മത്സരത്തില്‍ ആറ് റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡ് ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ്് മുന്നോട്ടുവെച്ച 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. സ്‌കോര്‍: സ്‌കോട്ട്‌ലന്‍ഡ്്- 20 ഓവറില്‍ 140/9. ബംഗ്ലാദേശ്- 20 ഓവറില്‍ 134/7.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി