ദുരന്തമായി ഇന്ത്യന്‍ കീപ്പിങ്: ധോണി തിരിച്ചെത്തും? ആരാധകരുടെ മുറവിളി

ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ ദുരന്തമായി മാറിയ ഇന്ത്യന്‍ കീപ്പിങ്ങിന് പരിഹസിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയിയല്‍ രംഗത്തു വന്നത്. ടീമിലുണ്ടായിരുന്ന വൃദ്ധിമാന്‍ സാഹയ്ക്ക് പരിക്കേറ്റതോടെ പാര്‍ത്ഥിവ് പട്ടേലായിരുന്നു വിക്കറ്റ് കീപ്പര്‍ ഗ്ലൗ അണിഞ്ഞിരുന്നത്. എന്നാല്‍, എന്നാല്‍ സ്ലിപ് ഫീല്‍ഡര്‍മാരുമായുള്ള ആശയക്കുഴപ്പം കാരണം നിരവധി പിഴവുകളാണ് പാര്‍ഥിവ് വരുത്തിയത്.

ഇതോടെ, മുഷ്താഖ് അലി ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരുന്ന ദിനേശ് കാര്‍ത്തികിനെ മൂന്നാം ടെസ്റ്റിനായി ദക്ഷിണാഫ്രിക്കയിലേക്ക് വിളിച്ചിട്ടുമുണ്ട്. എന്നാല്‍, ഇതിന്റെയൊന്നും ആവശ്യമില്ല, ധോണി തിരിച്ചെത്തിയാല്‍ മതിയെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി വീണ്ടും തിരിച്ചെത്തണമെന്നാണ് ആഗ്രഹമെന്ന സാക്ഷാല്‍ സുനില്‍ ഗവാസ്‌ക്കറും വ്യക്തമാക്കിയതോടെ ആരാധകര്‍ ധോണിയുടെ തിരിച്ചുവരവിനായി മുറവിളി കൂട്ടുകയാണ്.

ലോക ക്രിക്കറ്റില്‍ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളായ ധോണി 2014നാണ് ടെസ്റ്റില്‍ നിന്നും വിരമിച്ചത്. ക്യാപ്‌റ്റെന്ന രീതിയിലും വിക്കറ്റ് കീപ്പര്‍ എന്ന രീതിയിലും ധോണിയുടെ മികവിന് പകരക്കാരനില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തലുകള്‍. പരിചയസമ്പത്തുള്ള ധോണിയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

Latest Stories

കൊറോണയില്‍ മനുഷ്യരെ ഗിനിപ്പന്നികളാക്കി; കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നു, പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നു; തെറ്റുകള്‍ സമ്മതിച്ച് കമ്പനി

'പൊലീസ് നോക്കുകുത്തികളായി, ഗുരുതര വീഴ്ച'; മണിപ്പൂരിൽ രണ്ട് സ്ത്രീകളെ അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് സിബിഐ

ഇന്ത്യ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം: നിര്‍ണായക വിവരം പുറത്ത്, സ്‌ക്വാഡ് ഇങ്ങനെ

'അവന് ടീം ഇന്ത്യയില്‍ എംഎസ് ധോണിയുടെ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയും'; 26 കാരനായ ബാറ്ററുടെ വിജയകരമായ കരിയര്‍ പ്രവചിച്ച് സിദ്ദു

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം