ബാറ്റെടുത്ത് പിച്ചില്‍ അടിച്ച് ബാബര്‍ അസം; അരിശം തീര്‍ത്തത് ഷോട്ട് പിഴച്ചപ്പോള്‍ (വീഡിയോ)

സമകാലിക ക്രിക്കറ്റിലെ പ്രതിഭാധനരായ ബാറ്റര്‍മാരില്‍ ഒരാളാണ് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. കളത്തില്‍ ശാന്തതയും സമചിത്തതയും കാത്തുസൂക്ഷിക്കുന്ന താരംകൂടിയാണ് ബാബര്‍. എന്നാല്‍ പാക് നാഷണല്‍ ടി20 ചാമ്പ്യന്‍ഷിപ്പിനിടെ ബാബര്‍ അസമിന്റെ ക്ഷുഭിതരൂപം ആരാധകര്‍ കണ്ടു.

നാഷണല്‍ ട്വന്റി20 ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്തേണ്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെയാണ് ബാബര്‍ അസം ഷോട്ട് പാളിയതിന് ബാറ്റെടുത്ത് പിച്ചില്‍ അടിച്ച് കലി തീര്‍ത്തത്. കളിയുടെ 3-ാം ഓവറില്‍ ഇമാദ് വാസിമിന്റെ പന്തില്‍ ഫ്‌ളിക്കിന് ശ്രമിച്ച് പരാജയപ്പട്ട ബാബര്‍ ബാറ്റെടുത്ത് പിച്ചില്‍ പ്രഹരിക്കുകയായിരുന്നു. ബാബറിന്റെ നടപടിയെ കമന്റേറ്റമാര്‍ വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ പതിയെ താളം വീണ്ടെടുത്ത ബാബര്‍, പതിനൊന്ന് ഫോറുകളും മൂന്ന് സിക്‌സും അടക്കം 65 പന്തില്‍ പുറത്താകാതെ 106 റണ്‍സുമായി കളംവിട്ടു. എങ്കിലും മത്സരത്തില്‍ ബാബര്‍ അസമിന്റെ ടീം തോല്‍വിയേറ്റുവാങ്ങി. 53 പന്തില്‍ 91 റണ്‍സ് വാരിയ ഹൈദര്‍ അലിയുടെ മികവില്‍ നോര്‍ത്തേണ്‍ പാക്കിസ്ഥാന്‍ ജയിക്കുകയായിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ