BABAR WORLD ELEVEN: എന്റെ കണക്കിൽ ബുംറയും കോഹ്‌ലിയും ബെസ്റ്റ് അല്ല, ടി 20 ഇലവനെ തിരഞ്ഞെടുത്ത് ബാബർ അസം; ഇന്ത്യയിൽ നിന്ന് രണ്ടുപേർ മാത്രം

ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തി ബാബർ അസം തന്റെ ടി20 ലോക ഇലവനെ തിരഞ്ഞെടുത്തു. ഫോർമാറ്റിൽ വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടും ബാബർ അവരെ തന്റെ ടീമിൽ പരിഗണിച്ചില്ല. അതിനാൽ തന്നെ ബാബറിന്റെ ലോക ഇലവന് വിമർശനങ്ങളും കിട്ടുന്നുണ്ട്

ടി 20 യിൽ അന്താരാഷ്ട്ര കരിയറിൽ 4188 റൺസ് നേടിയ വിരാടിന് ടീമിൽ ഇടം നേടാനായില്ല. വിരാട് സാധാരണ ഇറങ്ങുന്ന മൂന്നാം നമ്പറിൽ ബാബർ, ഫഖർ സമാനെ തിരഞ്ഞെടുത്തു. രോഹിത് ശർമ്മയും മുഹമ്മദ് റിസ്വാനും ആണ് ടീമിന്റെ ഓപ്പണർമാർ. രോഹിത് ശർമ്മ 151 ഇന്നിംഗ്‌സുകളിൽ നിന്ന് അഞ്ച് സെഞ്ച്വറിയും 52 അർദ്ധ സെഞ്ച്വറിയും ഉൾപ്പെടെ 4231 റൺസ് നേടിയപ്പോൾ 93 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് റിസ്വാൻ 3414 റൺസ് നേടിയിട്ടുണ്ട്.

ജോസ് ബട്‌ലർ (3535 റൺസ്), ഡേവിഡ് മില്ലർ (2591 റൺസ്), മാർക്കോ ജാൻസെൻ (166 റൺസും 16 വിക്കറ്റും) എന്നിവരാണ് തുടർന്നുള്ള മൂന്ന് സ്ഥാനങ്ങളിൽ. റാഷിദ് ഖാൻ (161 വിക്കറ്റ്) മാത്രമാണ് ടീമിലെ ഏക സ്പിന്നർ. പാറ്റ് കമ്മിൻസ് (66 വിക്കറ്റ്), മിച്ചൽ സ്റ്റാർക്ക് (79 വിക്കറ്റ്), മാർക്ക് വുഡ് (54 വിക്കറ്റ്) എന്നിവരാണ് മൂന്ന് പേസർമാർ.

ബാബർ അസമിന്റെ ലോക ഇലവൻ: രോഹിത് ശർമ്മ, മുഹമ്മദ് റിസ്വാൻ, ഫഖർ സമാന്, സൂര്യകുമാർ യാദവ്, ജോസ് ബട്ട്‌ലർ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, റാഷിദ് ഖാൻ, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, മാർക്ക് വുഡ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ