ഇതു പോലൊന്ന് ധോണി പോലും ചെയ്തിട്ടുണ്ടാവില്ല; അസ്ഹറുദ്ദീന്റെ മിന്നും സ്റ്റമ്പിംഗില്‍ കണ്ണ് തള്ളി ആരാധകര്‍- വീഡിയോ

വായുവില്‍ മലക്കം മറിഞ്ഞ് മിന്നല്‍ സ്റ്റമ്പിംഗിലൂടെ ഞെട്ടിച്ച് മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. പ്രസിഡന്റ്സ് ടി20 കപ്പില്‍ ഈഗിള്‍സും കെസിഎ ടസ്‌കേഴ്സും തമ്മിലുള്ള കളിയിലായിരുന്നു അസ്ഹറിന്റെ അവിശ്വസനീയ സ്റ്റമ്പിംഗ്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സ്ട്രൈക്ക് നേരിട്ട കെ.ശ്രീനാഥ് കവേര്‍സിലേക്കു ഷോട്ട് കളിച്ച ശേഷം സിംഗിളിനായി ശ്രമിക്കുകയായിരുന്നു. പാതിയോളം ഓടിയ ശേഷം അപകടം മനസ്സിലാക്കി ശ്രീനാഥ് തിരികെ ക്രീസിലേക്കു ഓടി. ഇതിനിടെയാണ് കവര്‍ ഫീല്‍ഡറായ റബിന്‍ കൃഷ്ണന്‍ ബോള്‍ ത്രോ ചെയ്യുന്നത്. വിക്കറ്റിനു പിന്നിലായിരുന്ന അസ്ഹര്‍ പെട്ടെന്ന് സ്റ്റമ്പിന് മുന്നിലേക്ക് ഡൈവ് ചെയ്തു ബോള്‍ പിടിച്ച് സ്റ്റമ്പിളക്കുകയായിരുന്നു.

നിരവധി പ്രശംസകളും കമന്റുകളുമാണ് അസ്ഹറുദ്ദീന്റെ മിന്നും സ്റ്റമ്പിംഗിന് സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുന്നത്. ഇതു പോലൊരു സ്റ്റമ്പിംഗ് ധോണി പോലും ചെയ്തിട്ടുണ്ടാവില്ല എന്നാണ് ആരാധകര്‍ പറയുന്നത്. മത്സരത്തില്‍ കീപ്പിംഗില്‍ മാത്രമല്ല ബാറ്റിംഗിലും മികച്ച പ്രകടനമാണ് അസ്ഹറുദ്ദിന് പുറത്തെടുത്തത്. 43 പന്തില്‍ 69 റണ്‍സാണ് താരം അടിച്ചെടുത്തത്.

IPL 2020 auction: IPL

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനൊപ്പം കളിക്കാനുള്ള ഒരുക്കത്തിലാണ് അസ്ഹറുദ്ദീന്‍. പുതിയ സീസണ് മുന്നോടിയായി നടന്ന ഐ.പി.എല്‍ ലേലത്തില്‍ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് ആര്‍സിബി താരത്തെ സ്വന്തമാക്കിയത്. ഏപ്രില്‍ 9 നാണ് ഐ.പി.എല്ലിന്റെ പുതിയ സീസണ് തുടക്കമാകുന്നത്.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല