IPL 2025: അവന്മാര് കാരണമാണ് ഞങ്ങള്‍ തോറ്റത്, എല്ലാം മരവാഴകള്‍, വേണ്ട സമയത്ത് തിളങ്ങില്ല, ഡല്‍ഹി ടീമിനെതിരെ തുറന്നടിച്ച് അക്‌സര്‍ പട്ടേല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോടേറ്റ തോല്‍വിയോടെ പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരമായിരുന്നിട്ട് പോലും 14 റണ്‍സിനാണ് ഇന്നലെ കെകെആറിനോട് ഡല്‍ഹി തോറ്റത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി നിശ്ചിത ഓവറില്‍ 190 റണ്‍സ് എടുക്കാനേ ഡല്‍ഹിക്ക് സാധിച്ചുളളൂ. ഡല്‍ഹിക്കായി 62 റണ്‍സെടുത്ത ഫാഫ് ഡുപ്ലസിസാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. കരുണ്‍ നായരും, കെഎല്‍ രാഹുലുമെല്ലാം ആദ്യമേ പുറത്തായ മത്സരത്തില്‍ നായകന്‍ അക്‌സര്‍ പട്ടേല്‍ (43), വിപ്രജ് നിഗം (38) തുടങ്ങിയവരാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്.

കൊല്‍ക്കത്തയ്‌ക്കെതിരെ തങ്ങളുടെ ബോളിങ് മോശമായിരുന്നുവെന്ന് നായകന്‍ അക്‌സര്‍ പട്ടേല്‍ തുറന്നുപറഞ്ഞിരുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനിലാണ് ഡല്‍ഹി ബോളര്‍മാര്‍ക്കെതിരെ അക്‌സര്‍ തുറന്നടിച്ചത്. “ഇവിടത്തെ വിക്കറ്റിന് അനുസരിച്ചല്ല ബോളര്‍മാര്‍ പന്തെറിഞ്ഞത്. പവര്‍പ്ലേ ഓവറുകളില്‍ 15-20 റണ്‍സ് വരെ ഞങ്ങള്‍ അധികമായി വിട്ടുനില്‍കി. കൂടാതെ മൃദുവായ രീതിയില്‍ ഞങ്ങള്‍ക്ക് കുറച്ചു വിക്കറ്റുകളും നഷ്ടപ്പെട്ടു”, അക്‌സര്‍ പറഞ്ഞു.

പവര്‍പ്ലേയിലെ ഒരു ഓവറില്‍ 25 റണ്‍സാണ് ഡല്‍ഹി ബോളര്‍ ദുഷ്മന്ത ചമീര വഴങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കും 14, 15 റണ്‍സ് തന്റെ അടുത്തടുത്ത ഓവറുകളില്‍ വിട്ടുനല്‍കി. മത്സരത്തിലെ പോസിറ്റീവ്‌ പവര്‍പ്ലേയ്ക്ക് ശേഷം കൊല്‍ക്കത്തയെ ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ സാധിച്ചു എന്നതാണെന്നും അക്‌സര്‍ പറഞ്ഞു. “ബാറ്റര്‍മാരില്‍ കുറച്ചുപേര്‍ പരാജയപ്പെട്ടെങ്കിലും ഞങ്ങളില്‍ രണ്ട് മൂന്ന് പേര്‍ ബാറ്റിങ്ങില്‍ സംഭാവന നല്‍കി. വിപ്രജ് ബാറ്റ് ചെയ്യുമ്പോള്‍ ടീമിന് പ്രതീക്ഷയുണ്ടായിരുന്നു. അശുതോഷും ക്രീസിലുണ്ടായിരുന്നെങ്കില്‍ ആദ്യ മത്സരത്തിലേത് പോലെ വിജയം ഞങ്ങള്‍ക്കൊപ്പമാകുമായിരുന്നു, അക്‌സര്‍ പട്ടേല്‍ വ്യക്തമാക്കി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി