ഓസീസില്‍ ബ്രാഡ്മാന്‍ രണ്ടാമന്റെ ഉദയം, വിശ്വസിക്കാനാകാതെ ക്രിക്കറ്റ് ലോകം

ന്യൂസിലന്‍ാഡിനെതിരെ മൂന്നാം ടെസ്റ്റിലും സെഞ്ച്വറിയുമായി ബാറ്റിംഗ് തുടരുന്ന ഓസ്‌ട്രേലിയന്‍ യുവതാരം മാര്‍നുസ് ലബുഷാരെയെ രണ്ടാം ബ്രാഡ്മാന്‍ എന്ന് വിശേഷിപ്പിച്ച് ക്രിക്കറ്റ് ലോകം. ഇതോടെ 2020ലെ ആദ്യ അന്താരാഷ്ട്ര സെഞ്ച്വറിയ്ക്കും ഉടമായായി മാറി ലബുഷാരെ.

പാകിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായി ബാറ്റ്‌ചെയ്ത കഴിഞ്ഞ ഏഴ് ഇന്നിംഗ്‌സുകളില്‍ നാലിലും ലബുഷാരെ സെഞ്ച്വറി നേടിയിരുന്നു. രണ്ട് ഇന്നിംഗ്‌സുകളില്‍ ലബുഷാരെ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി.

ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 14ാം ടെസ്റ്റ് മാത്രം കളിയ്ക്കുന്ന ഈ 25കാരന്റെ പേരില്‍ നാല് സെഞ്ച്വറികള്‍ ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞു. 2109ല്‍ ടെസ്റ്റില്‍ ഏറ്റവും അധികം റണ്‍സ് സ്‌കോര്‍ ചെയ്തതും ലബുഷാരെ ആയിരുന്നു. സൂപ്പര്‍ താരം സ്മിത്തിനേയും കോഹ്ലിയേയും എല്ലാം പിന്തള്ളിയായിരുന്നു ലബുഷാരയുടെ ഈ നേട്ടം.

ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം 130 റണ്‍സുമായി ബാറ്റിംഗ് തുടരുകയാണ് ഈ ഓസീസ് താരം. 210 പന്തില്‍ 12 ഫോറും ഒരു സിക്‌സും സഹിതമാണ് ലബുഷാരെ 130 റണ്‍സ് എടുത്തത്. ലബുഷാരയെ കൂടാതെ സ്മിത്ത് അര്‍ധ സെഞ്ച്വറി നേടി. 63 റണ്‍സാണ് സ്മിത്ത് സ്വന്തമാക്കിയത്. ഇരുവരുടേയും മികവില്‍ ആദ്യ ദിനം ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 283 റണ്‍സ് എടുത്തിട്ടുണ്ട്.

നേരത്തെ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ 185 റണ്‍സ് നേടിയ ലബുഷാരെ രണ്ടാം ടെസ്റ്റില്‍ 162 റണ്‍സും എടുത്തു. ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ 143 റണ്‍സുമായി സെഞ്ച്വറി ആവര്‍ത്തിച്ച താരം രണ്ടാം ഇന്നിംഗ്‌സില്‍ 50 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ടെസ്റ്റില്‍ 63, 19 എന്നിങ്ങനെയായിരുന്നു ലബുഷാരയുടെ സ്‌കോര്‍.

Latest Stories

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ