ടെസ്റ്റില്‍ കിട്ടിയതിന് ഏകദിനത്തില്‍ കൊടുക്കും; ശക്തമായ ടീമിനെ അണിനിരത്തി ഓസീസ് പടയൊരുക്കം

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ ലോകകപ്പ് നടക്കാനിരിക്കെ ഇവിടുത്തെ സാഹചര്യങ്ങള്‍ പരിചയപ്പെടുന്നതിന്റെ ഭാഗമായി ശക്തമായ ടീമിനെ തന്നെയാണ് ഓസീസ് അണിനിരത്തുന്നത്.

ഈ പരമ്പരയിലൂടെ മിച്ച് മാര്‍ഷും ഗ്ലെന്‍ മാക്സ്വെല്ലും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. മാര്‍ഷിനും മാക്സ്വെല്ലിനും പരിക്ക് കാരണം ഏറെ നാളായി ടീമിന് പുറത്തായിരുന്നു. ഈ രണ്ട് ഓള്‍റൗണ്ടര്‍മാര്‍ക്കൊപ്പം പേസര്‍ ജേ റിച്ചാര്‍ഡ്സണും ദേശീയ ടീമില്‍ തിരിച്ചെത്തും.

പാറ്റ് കമ്മിന്‍സാണ് ടീം നായകന്‍. സൂപ്പര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിനിസ്. ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ എന്നിവരും ടീമിലുണ്ട്. അടുത്ത മാസം 17,19, 22 തിയതികളിലാണ് മത്സരങ്ങള്‍. മുംബൈയിലും വിശാഖപട്ടണത്തും ചെന്നൈയിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഓസ്ട്രേലിയ ഏകദിന ടീം: പാറ്റ് കമ്മിന്‍സ്, സീന്‍ ആബട്ട്, ആഷ്ടണ്‍ അഗര്‍, അലക്സ് കാരി, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാര്‍നസ് ലാബുഷാഗ്‌നെ, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, ജേ റിച്ചാര്‍ഡ്സണ്‍, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിനിസ്. ഡേവിഡ് വാര്‍ണര്‍, ആദം സാമ്പ

Latest Stories

എംപി സ്ഥാനത്തിൽ സംതൃപ്തൻ, ലക്ഷ്യം യുഡിഎഫ് വിജയം; ഇനിയും മൂന്ന് വർഷം കൂടിയുണ്ട് : എം.കെ. രാഘവൻ

മത്സരിക്കാന്‍ ഉറച്ച് കെ. സുധാകരൻ, നാമനിർദേശ പത്രിക സമർപ്പിക്കാൻ നീക്കം; കേരള ഹൗസിലെ കുടിശ്ശിക തീർത്തു

ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രം​ഗത്ത് വരും, എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുത്: രാജ്‌മോഹൻ ഉണ്ണിത്താൻ

സ്വർണ വില വീണ്ടും താഴോട്ട്, പവന് 240 രൂപ കുറഞ്ഞു; 17 ദിവസം കൊണ്ട് കുറഞ്ഞത് 11,240 രൂപ

മുഖ്യ എതിരാളി ബിജെപി, പാലക്കാട് മത്സരിക്കാനാണ് പാർട്ടി പറഞ്ഞത്; താനാണ് സ്ഥാനാർഥി എന്ന കാര്യം പറയാൻ രാഹുലിനെ വിളിച്ചിരുന്നു : രമേശ് പിഷാരടി

ഇസ്രായേലിന് നേരെ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം; രണ്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടു; ഇതിന് പ്രതികാരം ചെയ്യുമെന്ന് IRGC

എനിക്ക് ആരുടെയും തലയും വാലും ആകേണ്ട, എനിക്ക് ഞാനായി തന്നെ കളിക്കാനാണ് ഇഷ്ടം: സഞ്ജു സാംസൺ

ധോണിയുടെ ആവശ്യമില്ല, ചെന്നൈയെ നയിക്കാൻ സഞ്ജുവും ഋതുരാജുമുണ്ട്: എ ബി ഡിവില്ലിയേഴ്സ്

കിരീടം നേടുക എന്നതാണ് ഇന്ത്യയുടെ ഡിഎൻഎ, എന്നാൽ പാകിസ്ഥാന്റെ ഡിഎൻഎ തോൽക്കുക എന്നതും; തുറന്നടിച്ച് മുൻ പാക് താരം