'പരമ്പരയില്‍ ഉടനീളം ഇന്ത്യ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നു'; പ്രശംസിച്ച് റിക്കി പോണ്ടിംഗ്

പരിക്കിന്റെ പിടിലായിട്ടും ഓസീസിനെതിരായ പരമ്പരയിലുടനീളം ഇന്ത്യ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ഇന്ത്യന്‍ ടീം മികച്ച രീതിയില്‍ പോരാട്ടം തുടരുമ്പോഴും ഓസീസ് ടീമിന്റെ ഭാഗത്തു നിന്ന് അതിനെ വെല്ലുന്ന പ്രകടനം ഉണ്ടാകുന്നില്ലെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു.

“ഇന്ത്യന്‍ ടീമിനെ നോക്കുക. അവര്‍ പോരാട്ടം തുടരുകയാണ്. പരമ്പരയിലുടനീളം അവര്‍ പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നു. അഡ് ലെയ്ഡിലെ മത്സരത്തിന് ശേഷം ടീം പദ്ധതിയിടുന്നത് നടപ്പിലാക്കാന്‍ താരങ്ങള്‍ക്ക് സാധിക്കുന്നു. ശര്‍ദുല്‍ താക്കൂറിന്റെയും വാഷിംഗ്ടണ്‍ സുന്ദറിന്റെയും ബാറ്റിംഗ് വളരെ ആത്മവിശ്വാസത്തോടെയായിരുന്നു.”

“ഓസ്ട്രേലിയന്‍ ടീമിന് പഴയ ആക്രമണോത്സുകയുണ്ടോയെന്ന് സംശയമാണ്. ആവശ്യത്തിന് ഷോട്ട് ബോളുകള്‍ അവര്‍ എറിയുന്നില്ല. ഇന്ത്യന്‍ ബാറ്റ്സ്മാനെ ക്രീസില്‍ നിലയുറപ്പിക്കാന്‍ അവര്‍ സഹായിക്കുന്നു. ബാറ്റ്സ്മാന്‍ ആഗ്രഹിക്കുന്ന രീതിയിലാണ് പന്തെറിയുന്നത്. ഒരു മേഖലയിലും വേണ്ടത്ര ആക്രമണോത്സുകത കാട്ടാന്‍ ഓസീസ് ടീമിന് സാധിക്കുന്നില്ല” റിക്കി പോണ്ടിംഗ് പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ 328 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസ് മുന്നോട്ടു വെച്ചിരിക്കുന്നത്. നാലാം ദിനം ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ 294 റണ്‍സിന് എല്ലാവരും പുറത്തായി. ഓസീസിനായി സ്റ്റീവ് സ്മിത്ത് അര്‍ദ്ധ സെഞ്ച്വറി നേടി. 74 പന്തുകള്‍ നേരിട്ട സ്മിത്ത് ഏഴു ഫോറുകള്‍ സഹിതം 55 റണ്‍സെടുത്തു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു