Ipl

ടിം ഡേവിഡിനായി നടക്കുന്ന ലേലം വിളി, ഓസ്‌ട്രേലിയയയും രംഗത്ത്

ഈ ഐ.പി,എൽ സീസണിലൂടെ ഏറെ ആരാധകരെ ഉണ്ടാക്കിയ താരമാണ് സിംഗപ്പൂർ താരവും പവർ ഹിറ്ററുമായ ടിം ഡേവിഡ്. സിങ്കപ്പൂരിന് വേണ്ടി അന്താരാഷ്ട്ര മത്സരം കളിച്ചിട്ടുള്ള ഡേവിഡ് ഓസ്‌ട്രേലിയന്‍ വേരുകളുള്ള താരമാണ്. പക്ഷെ ഓസ്‌ട്രേലിയൻ ജേഴ്സിയിൽ ഇതുവരെ മത്സരങ്ങൾ കളിച്ചിട്ടില്ല.

ഇപ്പോഴിതാ വരാനിരിക്കുന്ന ലോകകപ്പിൽ ഓസ്‌ട്രേലിയൻ ടീമിൽ ടിമ്മിനെയും ഉൾപെടുത്താൻ ആഗ്രഹമുണ്ടെന്ന് പറയുകയാണ് ആരോൺ ഫിഞ്ച്. നായകൻ പറഞ്ഞതുപോലെ താരത്തെ തന്നെ ഓസ്‌ട്രേലിയൻ ബോർഡ് താരത്തെ സമീപിച്ചതായിട്ടും വാർത്തകൾ വരുന്നുണ്ട്.

സീസൺ തുടക്കത്തിൽ നിറംമങ്ങിയ താരത്തിന് പിന്നെ മുംബൈ അവസരം നൽകിയില്ല. എന്നാൽ സീസണിലെ പ്രതീക്ഷകൾ കുറഞ്ഞതിന് ശേഷം ടീമിൽ തിരികെയെത്തിയ താരം തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഐപിഎല്ലിന് പിന്നാലെ ഇംഗ്ലണ്ടില്‍ ടി20 ബ്ലാസ്റ്റ് കളിച്ച താരം 25 പന്തില്‍ 60 റണ്‍സ് നേടി മറ്റൊരു ഇന്നിങ്‌സ് കൂടി കാഴ്ചവെച്ചു.

ലോകകപ്പിൽ എന്തായാലും സിംഗപ്പൂർ കളിക്കുന്നില്ല. അതിനാൽ താനെ ഓസ്ട്രേലിയ നൽകിയ ഓഫർ ഡേവിഡ് നിരസിക്കാൻ ഒരു സാധ്യതയുമില്ല. ലോകോതോറ താരമെന്ന തന്റെ വളർച്ചക്ക് ഓസ്ട്രേലിയ താനെ ആണ് കൂടുതൽ നല്ലതെന്നും താരത്തിന് അറിയാം.

ലോകകപ്പ് സ്‌ക്വാഡിൽ താരം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'