Ipl

അവനെ ആക്രമിച്ചാൽ അത് അവനിലെ മികച്ചത് കൊണ്ടുവരും, സൂപ്പർ താരത്തെ കുറിച്ച് ഓജ

ഈ പ്രീമിയർ ലീഗ് സീസൺ കൊണ്ട് ഇന്ത്യൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ ഇന്ത്യൻ താരം ആരാണ് എന്നതിൽ ഒറ്റ ഉത്തരമേ ഉള്ളു- രാജസ്ഥാൻ റോയൽസിന്റെ തുറുപ്പ്ചീട്ടും നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറുമായ യുസ്‌വേന്ദ്ര ചഹൽ. ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരമായത് കൊണ്ട് മാത്രമല്ല ലാഭം എന്ന വാക്ക് ഉപയോഗിച്ചത്, താരത്തിന്റെ സ്ഥാനം അടുത്തൊന്നും ഇന്ത്യൻ ടീമിൽ നിന്ന് നഷ്ടമാകില്ല എന്നത് കൊണ്ടുമാണ്. ഇപ്പോഴിതാ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹലിനെ വാനോളം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രഗ്യാൻ ഓജ

ഒമ്പത് മത്സരങ്ങളിൽ നിന്ന് 13.68 ശരാശരിയിലും 7.22 ഇക്കോണമി റേറ്റിലും 19 വിക്കറ്റുകൾ നേടിയ താരത്തിന്റെ മികവിലാണ് രാജസ്ഥാൻ പല മത്സരങ്ങളും ജയിച്ചത്. ചഹലിനെ ഉൾപ്പെടുത്താതെ ആയിരുന്നു കഴിഞ്ഞ വർഷം ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പോയത്.

“കെകെആറിനെതിരായ അവസാന മത്സരത്തിൽ, ചാഹൽ 17 റൺസ് ആദ്യ ഓവറിൽ വിട്ടുകൊടുത്തിരുന്നു. അതെ മത്സരത്തിൽ ഹാട്രിക്ക് നേടിയാണ് താരം തിരിച്ചുവന്നു. അത്രക്കും മികച്ച പ്രകടനമായിരുന്നുഅവൻ അന്ന് നടത്തിയത്. നിങ്ങൾ അവനെ എത്രത്തോളം വെല്ലുവിളിക്കുന്നുവോ അത് അവനിലെ ഏറ്റവും മികച്ചത് കൊണ്ടുവരും. ബാറ്റ്‌സ്മാന്മാർ അവനെ ആക്രമിച്ചാൽ, അവൻ പ്രതിരോധത്തിലേക്ക് പോകില്ല, അവൻ അവരെ തിരികെ ആക്രമിക്കും.”

ഈ സീസണിൽ തന്നെ നിർണായകമായ ഒരുപാട് സമയങ്ങളിൽ വിക്കറ്റ് എടുത്ത് ടീമിനെ തിരികെ കൊണ്ടുവന്നത് ചഹലാണ്. അശ്വിൻ- ചഹൽ കോംബോ തന്നെയാണ് മറ്റ് ടീമുകളിൽ നിന്ന് രാജസ്ഥാനെ വ്യത്യസ്തരാക്കുന്നത്.

Latest Stories

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പ്; വീടുകളുടെ നിര്‍മാണം ഡിസംബറില്‍ തന്നെ പൂര്‍ത്തിയാക്കും, പുനരധിവാസം വൈകിപ്പിച്ചത് കേസും കോടതി നടപടികളുമെന്ന് മന്ത്രി കെ രാജന്‍

'രക്ഷാപ്രവർത്തനം വൈകിയിട്ടില്ല'; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കളക്ടർ

റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് സുനാമി തിരമാലകൾ; ഫുക്കുഷിമ ആണവനിലയം ഒഴിപ്പിച്ചു

രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടലിന് ഒരാണ്ട്; ചൂരൽമല - മുണ്ടക്കൈയിൽ ഇന്ന് സർവ്വമത പ്രാർത്ഥന, ചോദ്യചിഹ്നമായി പുനരധിവാസം

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി, നാല് ജില്ലകളിൽ പുതിയ കളക്ടർമാർ

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ

IND VS ENG: അവൻ മികച്ച പ്രകടനം നടത്തി, എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്: സ്റ്റുവര്‍ട്ട് ബ്രോഡ്

വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല, കേണപേക്ഷിച്ചത് പാകിസ്ഥാനെന്ന് മോദി, കോണ്‍ഗ്രസിന് രൂക്ഷ വിമർശനം