ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. നിലവിൽ ഗംഭീര ഫോമിലുള്ള യുവ സൂപ്പർതാരം യശസ്വി ജയ്‌സ്വാൾ, ശ്രേയസ് അയ്യർ എന്നിവരെ ഇന്ത്യ ഉൾപ്പെടുത്തിയില്ല. എന്നാൽ ഇരുവർക്കും സ്ഥാനമില്ലാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കർ.
അജിത് അഗാർക്കർ പറയുന്നത് ഇങ്ങനെ:
‘യശസ്വിയുടെ കാര്യമെടുത്താൽ ഇത് നിർഭാഗ്യകരമാണ്. കഴിഞ്ഞ കുറച്ച് കാലമായി അഭിഷേക് ശർമ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്, അവൻ ബൗളും ചെയ്യും. ഇതിൽ ഒരാൾക്ക് എന്തായാലും പുറത്തിരിക്കേണ്ടി വരും. നിർഭാഗ്യവശാൽ ജയ്‌സ്വാളിനു അവസരത്തിനായി കാത്തിരിക്കേണ്ടി വരും”
അജിത് അഗാർക്കർ തുടർന്നു:
” ഇനി ശ്രേയസ് അയ്യരിന്റെ കാര്യമെടുത്താൽ അതും നിർഭാഗ്യം തന്നെയാണ്. അവന് പകരെ ആരെ മാറ്റും? ഇത് അവന്റെ പ്രശ്‌നം മൂലമല്ല, ഞങ്ങളുടെയും, ഇത് സ്‌ക്വാഡിൽ 15 പേരെ മാത്രമെ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിന്റെ പ്രശ്‌നമാണ്. അവനും അവസരത്തിനായി കാത്തിരിക്കണം” അജിത് അഗാർക്കർ പറഞ്ഞു.
ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ ടീം: സൂര്യ കുമാർ യാദവ് (C), ശുഭ്മാൻ ഗിൽ (VC), അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (WK), ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ (WK), ഹർഷിത് റാണ, റിങ്കു സിങ്.