Asia Cup 2025: പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ കാര്യത്തിൽ ആശങ്ക ഉന്നയിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ സന്തുലിതാവസ്ഥയെക്കുറിച്ച് ആശങ്ക ഉന്നയിച്ച് ഇന്ത്യൻ മുൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്. യുഎഇക്കെതിരായ മത്സരത്തിൽ ഇന്ത്യ മൂന്ന് മുൻനിര ബോളർമാരെ മാത്രം ആശ്രയിച്ചതിനാൽ ആദ്യ മത്സരത്തിൽ എട്ട് ബാറ്റർമാരെ കളിപ്പിക്കാനുള്ള തീരുമാനത്തെ അദ്ദേഹം ചോദ്യം ചെയ്തു. ടി20യിൽ ഇന്ത്യയുടെ മുൻനിര വിക്കറ്റ് വേട്ടക്കാരനായ അർഷ്ദീപ് സിം​ഗിനെ ഒഴിവാക്കിയതിൽ ശ്രീകാന്ത് അത്ഭുതപ്പെട്ടു.

“ആരംഭ മത്സരത്തിൽ അർഷ്ദീപ് ഇലവന്റെ ഭാഗമാകേണ്ടതായിരുന്നു എന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു. 20 ഓവർ കളിക്കാൻ ഇന്ത്യയ്ക്ക് എട്ട് ബാറ്റർമാരെ ആവശ്യമുണ്ടോ? പ്രത്യേകിച്ച് പാകിസ്ഥാനെതിരെ, ബാറ്റിംഗിൽ അത്രയും ആഴം ആവശ്യമുണ്ടോ? വാസ്തവത്തിൽ, നാലിൽ കൂടുതൽ ബാറ്റർമാർക്ക് ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചേക്കില്ല.

തന്ത്രം വളരെയധികം സ്പിൻ കേന്ദ്രീകരിച്ചുള്ളതായി മാറിയിരിക്കുന്നു. മീഡിയം പേസർമാർക്ക് ഇടമില്ല എന്നതാണ് പ്രശ്നം. പാകിസ്ഥാൻ പോലും സമാനമായ സമീപനമാണ് സ്വീകരിച്ചത്, ഹാരിസ് റൗഫിനെ ഒഴിവാക്കി,” മുൻ താരം തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. പവർപ്ലേയിൽ സ്ഥിരത പുലർത്തിയാൽ കളി മാറ്റാൻ കഴിയുമെന്ന് പറഞ്ഞുകൊണ്ട്, യുവതാരം അഭിഷേക് ശർമ്മയ പാകിസ്ഥാൻ ബോളർമാരെ ആക്രമിക്കാൻ ശ്രീകാന്ത് പിന്തുണച്ചു.

ഇന്ത്യയുടെ ആദ്യ മത്സരം ഏകപക്ഷീയമായിരുന്നു. യുഎഇ 57 റൺസിന് പുറത്തായി, അലിഷൻ ഷറഫു (22), ക്യാപ്റ്റൻ മുഹമ്മദ് വസീം (19) എന്നിവർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്. മറുപടിയായി അഭിഷേക് ശർമ്മയും വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ബോളർമാരെ അനായാസം നേരിട്ടു. ചേസ് പൂർത്തിയാക്കാൻ ഇന്ത്യയ്ക്ക് 4.3 ഓവറുകൾ മാത്രമേ വേണ്ടിവന്നുള്ളൂ. അതേസമയം രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും.

Latest Stories

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം