പാകിസ്ഥാന്റെ പുറത്താകലിന് കാരണം ഇന്ത്യ; വിമര്‍ശിച്ച് റമീസ് രാജ

ഏഷ്യാ കപ്പിലെ പാകിസ്ഥാന്റെ പുറത്താകലിന് കാരണം ഇന്ത്യയോടേറ്റ തോല്‍വിയുടെ അഘാതമാണെന്ന് പാക് മുന്‍ നായകന്‍ റമീസ് രാജ. ഇന്ത്യക്കെതിരായ തോല്‍വിയുടെ പരാജയഭാരവുമായാണ് പാക് ടീം ശ്രീലങ്കയ്‌ക്കെതിരെ നിര്‍ണായക മത്സരത്തിന് ഇറങ്ങിയതെന്നും ഇത് അവരുടെ പ്രകടനത്തെ ബാധിച്ചെന്നും റമീസ് രാജയ പറഞ്ഞു.

ഇന്ത്യക്കെതിരായ തോല്‍വി പാകിസ്ഥാനെ മാനസിമായി തളര്‍ത്തി. ശ്രീലങ്കക്കെതിരായ മത്സരത്തിലും ഇന്ത്യക്കെതിരായ തോല്‍വിയുടെ പരാജയഭാരവുമായാണ് പാക് ടീം ഇറങ്ങിയത്. അതുകൊണ്ടുതന്നെ അവര്‍ ഭയപ്പെട്ടും അമിത കരുതലെടുത്തുമാണ് ശ്രീലങ്കക്കെതിരെ കളിച്ചതെന്ന് കാണുമ്പോള്‍ മനസിലാവും.

അതുകൊണ്ടു തന്നെ അവര്‍ക്ക് കളി ഫിനിഷ് ചെയ്യാനുമായില്ല. ബാബര്‍ അസം ഉള്‍പ്പെട്ട ടോപ് ഓര്‍ഡര്‍ അമിത കരുതലെടുത്തതും ആധികാരികതയില്ലാതെ ബാറ്റ് ചെയ്തതും ഇന്ത്യക്കെതിരായ തോല്‍വി കാരണമാണ്. ഫഖര്‍ സമന്റെ ശരീരഭാഷ എന്നെ ശരിക്കും ഞെട്ടിച്ചു. കളിക്കാന്‍ പലപ്പോഴും ഫഖര്‍ തന്നെ മടിക്കുന്നതായി തോന്നി.

സ്ലോ ട്രാക്കില്‍ ബാബറും റണ്ണടിക്കാന്‍ പാടുപെട്ടു. ഒന്നോ രണ്ടോ ഇന്നിംഗ്‌സ് ഒഴിച്ച് ബാബറിനും ഒന്നും ചെയ്യാനായില്ല. കളിക്കാരനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അവസരത്തിനൊത്തുയരാന്‍ ബാബര്‍ തയാറാവണം. ആധികാരികമായി തീരുമാനങ്ങള്‍ എടുക്കണം- റമീസ് രാജ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ