ക്രിക്കറ്റിനെ പിടിച്ചുകുലുക്കി ഒത്തുകളി വിവാദം; തെളിവ് പുറത്ത്

പെര്‍ത്ത് : ഓസ്‌ട്രേലിയയില്‍ നടക്കുന്ന ആഷസ് ക്രിക്കറ്റ് ടൂര്‍ണമെന്റിനെ ചൊല്ലി ഒത്തുകളി ആരോപണം. ദ സണ്‍ മാഗസിനാണ് ഒത്തുകളി ആരോപിക്കുന്ന വീഡിയോ പുറത്ത് വിട്ടത്. പെര്‍ത്തില്‍ ഇന്നലെ ആരംഭിച്ച മൂന്നാം ടെസ്റ്റില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ ദൃശ്യങ്ങളെന്ന് സണ്‍ അവകാശപ്പെടുന്നു. ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍്ക്ക ഈ ഒത്തുകളിയില്‍ ബന്ധമുണ്ടെന്നും നിയമ പ്രശ്‌നമുളളതിനാല്‍ പേര് പുറത്ത് പറയുന്നില്ലെന്നും സണ്‍ വിശദീകരിക്കുന്നു.

പണംനല്‍കിയാല്‍ മത്സരത്തിന്റെ വിവരങ്ങള്‍ നേരത്തെ നല്‍കാമെന്ന് ഇന്ത്യക്കാരായ രണ്ട് പേര് പറയുന്നതിന്റെ വീഡിയോ ആണ് സണ്‍ പുറത്ത് വിട്ടത്. ഡല്‍ഹി സ്വദേശികളായ സോബേഴ്‌സ് ജോബര്‍, പ്രിയങ്ക് സക്‌സേന എന്നിവരാണ് ഇടനിലക്കാര്‍. ഇന്ത്യയില്‍ വ്യാപാര ശ്യംഖലയുളള സോബേഴ്‌സ് അഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ ക്രിക്കറ്റ് ടീമുകയാ അടുത്ത ബന്ധമുളളയാള്‍ വഴി മത്സരത്തന്റെ വിവരങ്ങള്‍ കൈമാറാമെന്നാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്.

പെര്‍ത്ത് ടെസ്റ്റിലെ രണ്ടാം ദിവസമാണ് ഒത്തുകളിയ്ക്ക നിശ്ചയിച്ചിരിക്കുന്നത്. ഒരു സെഷനിലെ ഒത്തുകളി വിവരം നല്‍കുന്നതിന് 60 ലക്ഷം രൂപയും രണ്ട് സെഷനാണെങ്കില്‍ 1.20 കോടി രൂപയും നല്‍കണം. ഒരു ഓവറിലാണ് ബെറ്റിംഗിനായി തിരഞ്ഞെടുക്കുന്നത്. ഈ ഓവറില്‍ എത്ര റണ്‍സ് എടുക്കുമെന്ന് താന്‍ അറിയിക്കാമെന്നും ഓവര്‍ ഏതാണെന്ന കാര്യം മത്സരത്തിന് മമ്പ് വ്യക്തമാക്കമെന്ന് ഇവര്‍ പറയുന്നത് വിഡിയോയിലുണ്ട്.

ആരോപണം ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വാതുവയ്പുമായി ബന്ധപ്പെട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അറിയിച്ചു

Latest Stories

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി