Ashes 2025-26: 'അവർക്ക് ഒരു ടെസ്റ്റ് എങ്കിലും ജയിക്കാൻ കഴിയുമോ എന്നത് കാണാൻ രസകരമായിരിക്കും'; ഫലം പ്രവചിച്ച് ഗ്ലെൻ മക്ഗ്രാത്ത്

ഈ വർഷാവസാനം നടക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയൻ ടീം 5-0 ന് വൈറ്റ് വാഷ് ചെയ്യുമെന്ന് ഗ്ലെൻ മക്ഗ്രാത്ത്. സ്വന്തം നാട്ടിൽ ഓസ്‌ട്രേലിയയുടെ ശക്തമായ ബോളിംഗ് ആക്രമണത്തിൽ നിന്ന് ആത്മവിശ്വാസം നേടിയാണ് ഇതിഹാസ ഓസ്‌ട്രേലിയൻ സീമർ തന്റെ ട്രേഡ്മാർക്ക് പ്രവചനം നടത്തിയത്.

നവംബർ 21 ന് ഹൈ-വോൾട്ടേജ് ടെസ്റ്റ് പരമ്പര ആരംഭിക്കും. 2025-2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിളിൽ ഓസ്‌ട്രേലിയയുടെ ആദ്യ ഹോം പരമ്പരയാണിത്. ആൻഡ്രൂ സ്ട്രോസ് 3-1 എന്ന അവിസ്മരണീയ വിജയത്തിലേക്ക് നയിച്ച 2010-11 പരമ്പരയ്ക്ക് ശേഷം ഇം​ഗ്ലണ്ട് ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. അതിനുശേഷം, അവർ രണ്ട് വൈറ്റ്‌വാഷുകളും (2006-07, 2013-14) 2017-18 സീസണിൽ 4-0 തോൽവിയും വഴങ്ങി.

പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, നഥാൻ ലിയോൺ എന്നിവരടങ്ങുന്ന ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നരായ ബോളിംഗ് ആക്രമണത്തെ നേരിടാൻ ബെൻ സ്റ്റോക്‌സിനും കൂട്ടർക്കും വളരെ ബുദ്ധിമുട്ടായിരിക്കുമെന്ന് മക്ഗ്രാത്ത് വിശ്വസിക്കുന്നു.

“ഞാൻ ഒരു പ്രവചനം നടത്തുന്നത് വളരെ അപൂർവമാണ്, അല്ലേ? എനിക്ക് വ്യത്യസ്തമായ ഒന്ന് ചെയ്യാൻ കഴിയില്ല – 5-0. ഞങ്ങളുടെ ടീമിൽ എനിക്ക് വളരെ ആത്മവിശ്വാസമുണ്ട്. പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹെയ്സൽവുഡ്, നഥാൻ ലിയോൺ എന്നിവർ അവരുടെ ഹോം സാഹചര്യങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ അത് വളരെ ബുദ്ധിമുട്ടായിരിക്കും. കൂടാതെ, ഇംഗ്ലണ്ടിന്റെ ട്രാക്ക് റെക്കോർഡ്. അവർക്ക് ഒരു ടെസ്റ്റ് എങ്കിലും വിജയിക്കാൻ കഴിയുമോ എന്നത് രസകരമായിരിക്കും, “മഗ്രാത്ത് ബിബിസി റേഡിയോ 5 ലൈവിനോട് പറഞ്ഞു.

ജൂൺ-ജൂലൈ മാസങ്ങളിൽ കരീബിയനിൽ വെസ്റ്റ് ഇൻഡീസിനെ 3-0 ന് തോൽപ്പിച്ചുകൊണ്ട് ഓസ്‌ട്രേലിയ WTC-യിലെ നിലവിലെ സീസണിലേക്കുള്ള തങ്ങളുടെ പ്രചാരണത്തിന് അവിസ്മരണീയമായ തുടക്കം കുറിച്ചു. മറുവശത്ത്, ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ഹോം ടെസ്റ്റ് പരമ്പരയിൽ 2-2 ന് സമനില വഴങ്ങി.

Latest Stories

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി