മുംബൈ സീനിയര്‍ ടീമിനായി അരങ്ങേറി അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍; ഇനി ഐ.പി.എല്ലിലേക്കും

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹരിയാനക്കെതിരായ പോരാട്ടത്തിലാണ് അര്‍ജുനും നറുക്ക് വീണത്.

മുംബൈ സീനിയര്‍ ടീമില്‍ ആദ്യമാണെങ്കിലും ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ച് അര്‍ജുന് പരിചയമുണ്ട്. മുംബൈ സീനിയര്‍ ടീമില്‍ അരങ്ങേറിയതോടെ 21കാരനായ അര്‍ജുന് ഐ.പി.എല്‍ താര ലേലത്തിനുള്ള താരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാനും യോഗ്യത നേടി.

അടുത്ത സീസണിലെ ഐ.പി.എല്ലില്‍ താരത്തെ കാണാനാകുമെന്നാണ് പ്രതീക്ഷ. സൂര്യകുമാര്‍ യാദവാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കുന്നത്.

ഡല്‍ഹി, ഹരിയാന, കേരളം, ആന്ധ്ര ഉള്‍പ്പെട്ട ഗ്രൂപ്പ് ഇ ലാണ് മുംബൈ കളിക്കുന്നത്. ശിവം ദുബെ, ധവാല്‍ കുല്‍ക്കര്‍ണി, യശസ്വി ജയ്സ്വാള്‍ തുടങ്ങിയവരാണ് ടീമിലെ പ്രധാന താരങ്ങള്‍.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്