എന്തായാലും ജർമനിക്ക് ടീം ഇല്ല, അപ്പോൾ ഞാൻ നിങ്ങളുടെ കൂടെ; ഇന്ത്യൻ ടീമിനും രോഹിത് ശർമ്മക്കും ആശംസകൾ നേർന്ന് തോമസ് മുള്ളർ; വീഡിയോ വൈറൽ

2023 ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിന് മുന്നോടിയായി ജർമ്മൻ ഫുട്ബോൾ ഇതിഹാസം തോമസ് മുള്ളർ രോഹിത് ശർമ്മയ്ക്കും ടീം ഇന്ത്യയ്ക്കും ആശംസകൾ അയച്ചു. ഞായറാഴ്ച (ഒക്‌ടോബർ 8) ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കും. വ്യാഴാഴ്ച (ഒക്ടോബർ 5) അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടും ന്യൂസിലൻഡും ഏറ്റുമുട്ടിയതോടെയാണ് മെഗാ ടൂർണമെന്റ് ആരംഭിച്ചത്. മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ ഞെട്ടിച്ചുകൊണ്ട് ന്യൂസിലൻഡ് 9 വിക്കറ്റിന്റെ വലിയ ജയം നേടി.

വെള്ളിയാഴ്ച (ഒക്ടോബർ 7) ഒരു വീഡിയോ സന്ദേശത്തിൽ, ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും സ്വന്തം മണ്ണിൽ നടക്കുന്ന അഭിമാനകരമായ ടൂർണമെന്റിന് ആശംസകൾ അറിയിച്ചു. അദ്ദേഹം പറഞ്ഞു:

“ഹേ രോഹിത്, നിങ്ങൾക്കും ടീമിനും ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് എല്ലാ ആശംസകളും നേരുന്നു. പോയി ‘കിരീടം’ നേടൂ.” എന്തായാലും മുള്ളറിന്റെ ആശംസ വൈറലായിട്ടുണ്ട്. അതേസമയം സൂപ്പർ താരം ശുഭ്മാൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഞായറാഴ്ച (ഒക്ടോബർ 8) നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ലോക ക്രിക്കറ്റ് മത്സരത്തിൽ 24 കാരനായ താരം കളിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇതിനു പുറമേ മറ്റൊരു അശുഭ വാർത്തയും പുറത്തുവന്നിരിക്കുകയാണ്.

ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യക്ക് പരിക്കേറ്റെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. നെറ്റ്സിൽ ബാറ്റിംഗ് പരിശീലനം നടത്തവെ ഹാർദിക് പാണ്ഡ്യയുടെ വിരലിൽ പന്ത് കൊണ്ടെന്നാണ് വിവരം. സ്പോർട്സ് ജേർണലിസ്റ്റായ സുബയാൻ ചക്രവർത്തിയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഹാർദിക്കിന്റെ പരിക്ക് വാർത്ത പുറത്തുവിട്ടത്. കൈവിരലിൽ പന്ത് കൊണ്ടതിന് ശേഷം ഹാർദ്ദിക് പരിശീലനം നടത്തിയില്ലെന്നും സുബയാൻ പറയുന്നു. പരിക്കിന് ശേഷം ഹാർദിക് പരിശീലനം നിർത്തിയെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഹാർദിക്കിന് കളിക്കാൻ സാധിക്കാതെ വന്നാൽ ഇന്ത്യയെ അത് പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്. ഇന്ത്യയുടെ പ്ലേയിംഗ് 11ലെ ഏറ്റവും നിർണ്ണായക താരവും സൂപ്പർ ഓൾറൗണ്ടറുമാണ് ഹാർദിക്. അതോടൊപ്പം ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ മുഴുവൻ താളംതെറ്റുകയും ചെയ്യും.

Latest Stories

പ്രിയദര്‍ശന്‍ സിനിമ ഉപേക്ഷിച്ച് പരേഷ് റാവല്‍; 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അക്ഷയ് കുമാര്‍, 'ഹേരാ ഫേരി 3' വിവാദത്തില്‍

IPL 2025: ചെന്നൈക്ക് ഈ സീസണില്‍ സംഭവിച്ച ഒരേയൊരു നല്ല കാര്യം അവന്റെ വരവാണ്, ആ താരം ഇല്ലായിരുന്നെങ്കില്‍ ധോണിയുടെ ടീം വിയര്‍ത്തേനെ, സിഎസ്‌കെ താരത്തെ പുകഴ്ത്തി നെറ്റിസണ്‍സ്

വടക്കൻ ജില്ലകളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലേർട്ട്

ഗാസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ഇസ്രായേലിന് മേല്‍ മോദി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം; പലസ്തീന്‍ രാഷ്ട്രത്തിനായി സിപിഎം നിലകൊള്ളും; പിന്തുണച്ച് പിബി

IPL 2025: സഞ്ജുവിന്റെ ആ മണ്ടത്തരം പിഎച്ച്ഡി തീസിസിനായി പഠിക്കണം, രാജസ്ഥാൻ നായകനെതിരെ ദോഡ ഗണേഷ്; പറഞ്ഞത് ഇങ്ങനെ

IPL 2025: അവനെ കുറിച്ച് പറയാന്‍ എനിക്ക് വാക്കുകളില്ല, എന്തൊരു ബാറ്റിങ്ങാണ് കാഴ്ചവയ്ക്കുന്നത്‌, രാജസ്ഥാന്‍ സൂപ്പര്‍താരത്തിനെ പുകഴ്ത്തി സഞ്ജു സാംസണ്‍

ഓപ്പറേഷൻ സിന്ദൂർ ലോകത്തോട് വിശദീകരിക്കാൻ ഇന്ത്യ; ആദ്യ മൂന്ന് സംഘങ്ങൾ ഇന്ന് പുറപ്പെടും

IPL 2025: പുതിയ വിദ്യ പഠിച്ചപ്പോൾ പഴയത് നീ മറന്നു, അന്ന് തുടങ്ങി പതനം; ചെന്നൈ സൂപ്പർ കിങ്സിന്റെ മോശം പ്രകടനത്തിന് സൂപ്പർ താരത്തെ ട്രോളി ഹർഭജൻ സിങ്; പറഞ്ഞത് ഇങ്ങനെ

ലാലേട്ടന്റെ കാരവാന് ചുറ്റും ഇപ്പോള്‍ ബോളിവുഡ് നിര്‍മ്മാതാക്കളാണ്.. ആ റെക്കോര്‍ഡുകള്‍ അടുത്തൊന്നും ആരും മറികടക്കില്ല: ഷറഫുദ്ദീന്‍

50 രൂപ ശമ്പളത്തില്‍ തുടങ്ങി, 41 വര്‍ഷത്തോളം കുഞ്ഞുങ്ങള്‍ക്കൊപ്പം.. ആരും ഏറ്റെടുക്കാന്‍ മടിക്കുന്ന ജോലി..; അമ്മയെ കുറിച്ച് വിജിലേഷ്