ചേട്ടന്‍ മുംബൈ അധോലോകത്തെ ഷാര്‍പ്പ് ഷൂട്ടര്‍, എല്ലാവരും കരുതിയിരുന്നത് സച്ചിനെക്കാളും മുൻപേ അയാള്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നായിരുന്നു, പക്ഷേ..!

മുഹമ്മദ് യാഷിഖ്

അനില്‍ ഗുരാവിന്റെ കഥ, ഒരാളുടെ ജീവിത വിജയത്തില്‍ അയാളുടെ കുടുംബം വഹിക്കുന്നു പങ്ക് എത്ര വലുതാണെന്ന് മനസിലാക്കി തരുന്ന കഥ.

മുബൈ അണ്ടര്‍ 19 ടീമില്‍ അനില്‍ ഗുരാവ് എന്ന ഒരു ബാറ്റര്‍ ഉണ്ടായിരുന്നു. ഏത് ബൗളറേയും അടിച്ചു പരത്തുന്ന സൂപ്പര്‍ ബാറ്റര്‍. അവനെ സഹ കളിക്കാര്‍ വിളിച്ചിരുന്നത് മുംബൈയുടെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നായിരുന്നു.

സച്ചിനും കാംബ്ലിയുമെല്ലാം അപ്പോള്‍ മുബൈ ടീമിലെ പുതുമുഖങ്ങള്‍. കോച്ച് രമാകാന്ത് അച്‌രേക്കര്‍ സച്ചിനോടും കാംബ്ലിയോടും അനില്‍ ഗുരാവിന്റെ ബാറ്റിങ് കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. എല്ലാവരും കരുതിയിരുന്നത് സച്ചിനെക്കാളും മുന്നേ അനില്‍ ഗുരാവ് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നായിരുന്നു.

സച്ചിനെ പോലെ തന്നെ അജിത് എന്ന ഒരു ജേഷ്ഠന്‍ അനില്‍ ഗുരാവിനും ഉണ്ടായിരിന്നു. സച്ചിന്റെ ജേഷ്ഠന്‍ അജിത് സച്ചിനെ മികച്ച വഴികാട്ടി ആയപ്പോള്‍ അനില്‍ ഗുരാവിന്റെ ജേഷ്ഠന്‍ അജിത് മുംബൈ അധോലോകത്തെ ഒരു ഷാര്‍പ്പ് ഷൂട്ടര്‍ ആയിരുന്നു.

ചേട്ടനെ തിരഞ്ഞ് പോലീസ് സ്ഥിരമായി വീട്ടില്‍ വരാന്‍ തുടങ്ങി അനില്‍ ഗുരാവിനെയും അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് നിത്യ സംഭവമായി, അതോടു കൂടി അനില്‍ ഗുരാവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് എന്ന സ്വപ്നവും ക്രിക്കറ്റ് കരിയറും തകര്‍ന്ന് തരിപ്പണമാകുന്നു. ഇന്ന് അദ്ദേഹം മുംബൈയിലെ ഒരു ചേരിയില്‍ ജീവിക്കുന്നു.

ജേഷ്ഠന്‍ കാരണം നഷ്ട്ടമായത് അനില്‍ ഗുരാവിന്റെ സ്വപ്പ്‌നങ്ങള്‍. സച്ചിന്‍ അനില്‍ ഗുരാവിനെ സര്‍ എന്നാണ് വിളിച്ചിരിന്നത്. അവസാനമായി സച്ചിന്‍ അനില്‍ ഗുരാവിനെ കണ്ടപ്പോള്‍ സച്ചിന്‍ തന്റെ വീട്ടിലേക്ക് അനില്‍ ഗുരാവിനെ വിരുന്നിനു ക്ഷണിക്കുക ഉണ്ടായി.

The one who dropped the ball: Before Sachin Tendulkar, there was Anil Gurav : r/Cricket

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

എന്തൊരു മണ്ടത്തരമാണ്, പ്രശാന്ത് വീറിനെയും കാർത്തിക് ശർമ്മയേയും ഇത്രയും കോടിക്ക് വാങ്ങാൻ ഉപദേശിച്ചത് ആരാണ്: തുറന്നടിച്ച് എസ് ബദ്രിനാഥ്

ഗുണ്ടാ അസോസിയേഷൻ യോഗം; കൊല്ലത്തെ കെട്ടിടം സീല്‍ ചെയ്ത് പൊലീസ്

‘അദ്ദേഹത്തെ കിട്ടി' ഇറാൻ വെടിവെച്ച് വീഴ്ത്തിയ എഫ് 15ഇ യുദ്ധവിമാനത്തിലെ പൈലറ്റിനെ കണ്ടെത്തിയെന്ന് ട്രംപ്

താൻ ചെയ്യാത്ത കാര്യം എങ്ങനെയാണ് അറിയുക? അവസാനമാകുമ്പോൾ എന്തെങ്കിലും കൊണ്ടു വരുന്നത് എൽഡിഎഫിന് പണ്ടേയുള്ള ശീലം; : പത്മജ വേണുഗോപാൽ

ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട; സുപ്രധാന നടപടിയുമായി ഗതാഗത മന്ത്രാലയം

ചെന്നൈ ആരാധകർ വിജയിക്കുമ്പോൾ മാത്രമല്ല തോൽക്കുമ്പോഴും നിങ്ങൾ അവരുടെ കൂടെ നിൽക്കണം: ആർ. അശ്വിൻ

വൈഭവിന് എന്നെക്കാൾ വേഗതയുണ്ട്, ഇങ്ങനത്തെ കുറച്ച് കളിക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു: യുവരാജ് സിങ്

സർവേകൾ ശരിയായിരുന്നെങ്കിൽ താൻ വടകര എംപി ആകില്ലായിരുന്നു; മതം പറഞ്ഞ് ആരും വോട്ട് പിടിക്കില്ല : ഷാഫി പറമ്പിൽ

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ; യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്

സഞ്ജു സാംസണ് ഭയമാണ്, അവന്റെ നിൽപ്പ് കണ്ടാൽ അറിയാം പേടിച്ചാണ് കളിക്കുന്നതെന്ന്: കെ ശ്രീകാന്ത്