ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. പേസര്‍ ജസ്പ്രീത് ബുമ്രയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്നൊഴിവാക്കി. ആദ്യം പ്രഖ്യാപിച്ച ടീമിലില്ലാതിരുന്ന ബുമ്രയെ പിന്നീടാണ് സെലക്ഷന്‍ കമ്മിറ്റി ടീമിലുള്‍പ്പെടുത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബുംറ നാളെ ഇന്ത്യക്കായി കളിക്കാൻ ഇറങ്ങുമെന്ന് വിചാരിച്ച ആരാധകർ എന്തായാലും നിരാശയിലാണ്.
ആദ്യം പ്രഖ്യാപിച്ച ടീമിൽ ബുംറ ഉണ്ടായിരുന്നില്ല, പിനീടാണ് ബുംറയെ ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ ബുമ്രയെ വരാനിരിക്കുന്ന സുപ്രധാന പരമ്പരകള്‍ കണക്കിലെടുത്ത് വളരെ പെട്ടെന്ന് മത്സര ക്രിക്കറ്റ് കളിപ്പിക്കേണ്ടെന്നാണ് ബിസിസഐയുടെ തീരുമാനം. അതിനാൽ നാളെ ആരംഭിക്കുന്ന പരമ്പരയിൽ സൂപ്പർ താരം കളിക്കില്ല.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ യോഗ്യതക്ക് ഇന്ത്യക്ക് അതിനിർണായകമായ ഓസ്‌ട്രേലിയൻ പരമ്പര മുന്നിൽ കൊണ്ടായിരിക്കണം ബുംറ വേണ്ട എന്ന നിലപാടിലേക്ക് ബിസിസിഐ എത്തിയത്. കഴിഞ്ഞ ലോകകപ്പിന് മുമ്പ് പരിക്കിൽ നിന്ന് പൂർണമായി മുക്തനാകാത്ത ബുംറ കളിച്ചപ്പോഴാണ് താരത്തിന് പരിക്ക് പറ്റിയത്.