ആ പ്രഖ്യാപനത്തിന് പത്ത് ദിവസത്തെ മാത്രം ആയുസ്സ്, തീരുമാനത്തില്‍ യു-ടേണ്‍ എടുത്ത് അമ്പാട്ടി റായിഡു

വൈഎസ്ആര്‍സിപി വിടുന്നതായി പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു. ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) താരവുമായ അമ്പാട്ടി റായിഡു ശനിയാഴ്ച രാവിലെയാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് വിടുന്നതായി എക്‌സിലൂടെ അറിയിച്ചത്. ഡിസംബര്‍ 28നാണ് താരം വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 10 ദിവസം മാത്രമാണ് ഇത് നീണ്ടുനിന്നത്.

വൈഎസ്ആര്‍സിപി പാര്‍ട്ടി വിടാനും രാഷ്ട്രീയത്തില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കാനും ഞാന്‍ തീരുമാനിച്ചുവെന്ന് എല്ലാവരേയും അറിയിക്കുന്നു. തുടര്‍നടപടികള്‍ സമയബന്ധിതമായി അറിയിക്കും. നന്ദി- റായിഡു എക്‌സില്‍ കുറിച്ചു. തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് താരം പാര്‍ട്ടി വിട്ടതെന്നാണ് സൂചന.

മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി, ഉപമുഖ്യമന്ത്രി കെ നാരായണ സ്വാമി, രാജംപേട്ട ലോക്സഭാ അംഗം പി മിഥുന്‍ റെഡ്ഡി തുടങ്ങിയ പ്രമുഖര്‍ സാക്ഷിയായതോടെ, കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വൈഎസ്ആര്‍സിപിയുമായുള്ള ബന്ധം താരം ആരംഭിച്ചത്.

അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ (ഐപിഎല്‍) പങ്കാളിത്തത്തിനും പേരുകേട്ട അമ്പാട്ടി റായിഡുവിന് വിവിധ സംസ്ഥാന ക്രിക്കറ്റ് ബോഡികളെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ സമീപകാല ചുവടുവെപ്പ് അദ്ദേഹത്തിന്റെ ക്രിക്കറ്റിന് ശേഷമുള്ള കരിയറില്‍ ഒരു കൗതുകകരമായ അധ്യായം ചേര്‍ത്തു.

വൈഎസ്ആര്‍സിപിയില്‍ നിന്ന് റായിഡുവിന്റെ വിടവാങ്ങലിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അപ്രതീക്ഷിത നീക്കം രാഷ്ട്രീയ വൃത്തങ്ങളിലും ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും ഒരുപോലെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

Latest Stories

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി