സച്ചിന്റേയും ദ്രാവിഡിന്റേയും റെക്കോര്‍ഡ് തകര്‍ത്ത് കുക്ക്

അന്താരാഷട്ര ക്രിക്കറ്റില്‍ 150 മത്സരം കളിച്ച ചരിത്രമെഴുതിയ ഇംഗ്ലീഷ് താരം അലിസ്റ്റര്‍ കുക്ക് സ്വന്തമാക്കിയത് നിരവധി റെക്കോര്‍ഡുകള്‍. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും രാഹുല്‍ ദ്രാവിഡിന്റേയും റെക്കോര്‍ുഡകളാണ് അലിസ്റ്റര്‍ കുക്ക് തകര്‍ത്തത്.

ടെസ്റ്റ് ക്രിക്കറ്റില്‍ 150 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് കുക്ക് സ്വന്തമാക്കി. 32 വയസ്സിലാണ് കുക്ക് ഈ നേട്ടത്തിലെത്തിയത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 150ാം മത്സരം കളിക്കുമ്പോള്‍ 35 വയസ്സായിരുന്നു സച്ചന്.

കൂടാതെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ശേഷം 11 വര്‍ഷവും 288 ദിവസത്തിനും ശേഷമാണ് കുക്ക് 150ാം ടെസ്റ്റ് മത്സരം കളിക്കുന്നത്. നേരത്തെ 14 വര്‍ഷവും 200 ദിവസത്തിലും 150 ടെസ്റ്റ് കളിച്ച ദ്രാവിഡിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

എന്നാല്‍ മത്സരത്തില്‍ കുക്കിന് തിളങ്ങാനായില്ല. ഏഴ് റണ്‍സായിരുന്നു ഇംഗ്ലീഷ് താരത്തിന്റെ സമ്പാദ്യം. മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു കുക്കിന്റെ വിക്കറ്റ്.

അതെസമയം മത്സരത്തില്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയിലാണ്. ഡേവിഡ് മലന്റെ സെഞ്ച്വറി കരുത്തില്‍ നാല് വിക്കറ്റിന് 309 റണ്‍സ് എടുത്താണ് ഇംഗ്ലണ്ട് മത്സരം ആദ്യ ദിനം.അവസാനിപ്പിച്ചത്.

Latest Stories

എറണാകുളം മാര്‍ക്കറ്റില്‍ അച്ഛന്‍ ഇപ്പോഴും ജോലിക്ക് പോകുന്നുണ്ട്, ആത്മാര്‍ഥതയുള്ള തൊഴിലാളി: വിഷ്ണു ഉണ്ണികൃഷ്ണന്‍

കോവിഷീൽഡ് വിവാദത്തിനിടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കി

'മലയാളി'യുടെ അവസ്ഥ എന്താണ്? നിവന്‍-ഡിജോ കോമ്പോ ആദ്യ ദിനം നേടിയത് എത്ര? ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

ചെന്നൈ തോൽവിക്ക് കാരണം അത്, ആ കാര്യം ശ്രദ്ധിച്ചിരുന്നെങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു; ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ

ഗായിക ഉമ രമണന്‍ അന്തരിച്ചു; ഇളയരാജയുടെ 'പൊന്‍ മാനേ' അടക്കം ഹിറ്റ് ഗാനങ്ങള്‍ പാടിയ ഗായിക

ടി20 ലോകകപ്പ് 2024: 'ആ ഏരിയ ദുര്‍ബലം', ഇന്ത്യന്‍ ടീം ഫേവറിറ്റല്ലെന്ന് മുന്‍ ലോകകപ്പ് ജേതാവ്

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലിം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍