രഹാന കൂറുമാറി, ഇനി പുതിയ ടീം

ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാന പുതിയ ടീമിലേക്ക് കൂറുമാറി. അടുത്ത സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് രഹാനെ കളിക്കുക. രാജസ്ഥാനുമായുള്ള നീണ്ട ഒമ്പത് വര്‍ഷത്തെ ബന്ധത്തിനാണ് രഹാന അവസാനമാകുന്നത്.

2011 മുതല്‍ രഹാന രാജസ്ഥാനൊപ്പമാണ്. 2018-ല്‍ ടീമിനെ നയിച്ചതും രഹാനയായിരുന്നു. താരത്തിന്റെ നാലാമത്തെ ഐപിഎല്‍ ടീമാണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സ്, റൈസിംഗ്പൂനെ സൂപ്പര്‍ജയന്റ്‌സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും രഹാന കളിച്ചിട്ടുണ്ട്.

രഹാനയ്ക്ക് പകരം രണ്ട് ഡല്‍ഹി താരങ്ങളെയാണ് രാജസ്ഥാന് വിട്ടുകൊടുത്തത്. ട്രാന്‍സ്ഫര്‍ വിന്‍ഡോ സമയം പൂര്‍ത്തിയാവുന്നതിന് തൊട്ടുമുമ്പാണ് രഹാനയെ രാജസ്ഥാന്‍ കൈമാറിയത്. ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയാസ് അയ്യര്‍, റിഷഭ് പന്ത്, ഹനുമ വിഹാരി എന്നിവര്‍ അടങ്ങുന്ന വമ്പന്‍ താരനിരയാണ് ഡല്‍ഹിയുടേത്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. ഐപിഎല്ലില്‍ ഇതുവരെ 3820 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്.

Latest Stories

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ