ഹാര്‍ദ്ദിക്കുമായി സൗഹൃദം മുറിഞ്ഞു, എന്നെ ആകെ തകര്‍ത്തുകളഞ്ഞു: രാഹുല്‍

സ്വകാര്യ ടിവി പരിപാടിയില്‍ സ്ത്രീ വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി, ഇന്ത്യന്‍ ക്രിക്കറ്റിനാകെ നാണക്കേടുണ്ടാക്കിയ രണ്ട് താരങ്ങളാണ് ലോകേഷ് രാഹുലും ഹാര്‍ദ്ദിക്ക് പാണ്ഡ്യയും. തുടര്‍ന്ന് ഇരുവരേയും ബിസിസിഐ ടീം ഇന്ത്യയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. ലോക കപ്പോടേയാണ് ഇരുവരും ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്.

അന്നത്തെ വിവാദം തന്നെ എങ്ങനെയാണ് ബാധിച്ചതെന്ന് ഓര്‍ത്തെടുക്കുകയാണ് ലോകേഷ് രാഹുല്‍. തനിയ്‌ക്കൊപ്പം ശിക്ഷയ്ക്ക് വിധേയനായ ഹാര്‍ദ്ദിക്ക് പാണ്ഡ്യയോട് ബന്ധം പിന്നീട് എങ്ങനെയായിരുന്നെന്നും താരം വെളിപ്പെടുത്തി.

അന്നത്തെ വിവാദത്തിനു ശേഷം സസസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതു വരെ കുറച്ചു കാലം പാണ്ഡ്യയോട് താന്‍ സംസാരിച്ചിരുന്നില്ലെന്ന് രാഹുല്‍ പറയുന്നു. ചാനല്‍ ഷോയിലെ വിവാദം രണ്ടു പേരെയും മാനസികമായി തളര്‍ത്തി. സസ്പെന്‍ഷനും തുടര്‍ന്നുള്ള അന്വേഷണവും നടക്കുമ്പോള്‍ പാണ്ഡ്യ അവന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നെങ്കില്‍ ഞാന്‍ എന്റെ വേണ്ടപ്പെട്ടവര്‍ക്ക് ഒപ്പവുമായിരുന്നു” രാഹുല്‍ പറയുന്നു.

“പിന്നീട് കുറച്ച് ആഴ്ചകള്‍ പുറംലോകവുമായി തനിക്കും പാണ്ഡ്യക്കും ഒരു ബന്ധവുമില്ലായിരുന്നു. അന്നത്തെ സംഭവത്തില്‍ നിന്നും പലതും പഠിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ പാണ്ഡ്യയും താനും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. ക്രിക്കറ്റ് കളിച്ചും യാത്ര ചെയ്തും തങ്ങള്‍ കൂടുതല്‍ സമയവും ഒരുമിച്ചു തന്നെയാണ്. നല്ലൊരു സുഹൃത്താണ് പാണ്ഡ്യ” രാഹുല്‍ വ്യക്തമാക്കി.

അന്നത്തെ സംഭവം തന്റെ കരിയറിനെ ആകെ ഉലച്ചതായും രാഹുല്‍ വെളിപ്പെടുത്തി. കള്ളം പറയില്ല. അന്നത്തെ സംഭവങ്ങള്‍ വളരെ കടുപ്പമേറിയതായിരുന്നു. തന്നെ അവ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തതായി രാഹുല്‍ പറഞ്ഞു. സ്വയം ദേഷ്യം തോന്നിയിട്ടുണ്ട്. എങ്കിലും തെറ്റ് അംഗീകരിച്ച് അതില്‍ നിന്നും കര കയറാന്‍ കഴിഞ്ഞു. ചില കാര്യങ്ങള്‍ വളരെ സെന്‍സിറ്റീവാണെന്നു അന്നു മനസ്സിലായി. എന്തു ചെയ്താലും ചിലര്‍ നിങ്ങളുടെ മോശം കാര്യം മാത്രം കണ്ടു പിടിക്കുമെന്നും അന്നു ബോധ്യമായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ വെസ്റ്റിന്‍ഡീസിലാണ് രാഹുല്‍. ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കായുളള തയ്യാറെടുപ്പിലാണ് താരം.

Latest Stories

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം