'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ടി20 ക്രിക്കറ്റില്‍ 250നു മുകളിലുള്ള സ്‌കോര്‍ സ്വാഭാവികമാകുമെന്ന് ഇന്ത്യന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി. ഈ സീസണില്‍ ഐപിഎല്ലില്‍ സ്ഥിരമായി വലിയ സ്‌കോറുകള്‍ പിറക്കുന്ന സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. പുതിയ കാലത്തെ ടി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്ന സഞ്ജു സാംസണിന്റെ പ്രസ്താവനയോട് ഗാംഗുലി യോജിച്ചു.

ടി20യില്‍ വലിയ സ്‌കോറുകള്‍ അടിച്ചുകൂട്ടുക എന്നതായിരിക്കും ഭാവിയിലെ ട്രെന്‍ഡ്. ടി20 ക്രിക്കറ്റ് കരുത്ത് തെളിയിക്കുന്നതിനുള്ള പോരാട്ടമായി മാറിയിരിക്കുന്നു. ഇനി നടക്കാന്‍ പോകുന്നതും അതുതന്നെയായിരിക്കും.

ഇക്കാര്യത്തില്‍ സഞ്ജു സാംസന്റെ അഭിപ്രായം ഞാന്‍ ശ്രദ്ധിച്ചിരുന്നു. പുതിയ കാലത്തെ ടി20യില്‍ കാത്തുനില്‍ക്കാന്‍ സമയമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് സത്യമാണ്. അവിടെ നിങ്ങള്‍ കാത്തുനിന്നിട്ട് കാര്യമില്ല, റണ്‍സ് അടിച്ചുകൂട്ടണം.

ഐപിഎല്ലില്‍ ഇപ്പോള്‍ 240, 250 പോലുള്ള വലിയ സ്‌കോറുകള്‍ സ്ഥിരമായി കാണാറുണ്ട്. ഇന്ത്യയിലെ ബാറ്റിങ് വിക്കറ്റുകളും ഗ്രൗണ്ടുകളും വലുതല്ല എന്നതാണ് അതിന്റെ പ്രധാന കാരണം.

ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ 40 ഓവറില്‍ 26 സിക്സാണ് പിറന്നത്. അതായത് ശരാശരി ഒരു ഓവറില്‍ ഒരു സിക്സെന്ന രീതിയില്‍. അങ്ങനെയാണ് കളിക്കാര്‍ മത്സരത്തെ സമീപിക്കാന്‍ തുടങ്ങിയത്- ഗാംഗുലി പറഞ്ഞു.

Latest Stories

ഛത്തീ​സ്ഗ​ഡി​ൽ ഏ​റ്റു​മു​ട്ട​ൽ; 80 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ര​ണ്ട് മാ​വോ​യി​സ്റ്റ് നേതാക്ക​ളെ വ​ധി​ച്ചു

മു​ണ്ട​ക്കൈ - ചൂ​ര​ൽ​മ​ല പു​ന​ര​ധി​വാ​സം: മു​സ്ലീം ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വീ​ടു നി​ര്‍​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശം

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യം, 4126 പേ​ർ പ​ങ്കെ​ടു​ത്തു: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ്

ദൈ​വ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​വ​ർ ഭ​ഗ​വ​ത് ഗീ​ത​യെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ന്നു, പി​ണ​റാ​യി ന​ര​ക​ത്തി​ല്‍ പോ​കും: അ​ണ്ണാ​മ​ലൈ

'ശബരിമല മതേതര കേന്ദ്രം ആണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നു, ആഗോള അയ്യപ്പ സംഗമത്തിൽ ദുരൂഹത'; കുമ്മനം രാജശേഖരൻ

ഈ ഗ്രാമത്തിൽ വൃത്തി അൽപം കൂടുതലാണ്.. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം ഇന്ത്യയിൽ?

'റോയലായി' നിരത്തിലേക്ക് ഇലക്ട്രിക് തൊട്ട് ഹൈബ്രിഡ് വരെ!

കണ്ണടച്ച് എല്ലാം അപ്‌ലോഡ് ചെയ്യല്ലേ.. എഐയ്ക്ക് ഫോട്ടോ കൊടുക്കുന്നതിന് മുൻപ് രണ്ട് തവണ ചിന്തിക്കണം

ഐഐടി പാലക്കാടും ബ്യൂമർക്ക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് സാമൂഹ്യ സംരംഭകരെ കണ്ടെത്തുന്നതിനുള്ള ദിശ (DISHA) പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

കെ ജെ ഷൈനെതിരായ സൈബർ അധിക്ഷേപം; കോൺഗ്രസ് നേതാവിന്റെ വീട്ടിൽ പരിശോധന, മൊബൈൽ പിടിച്ചെടുത്തു