വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

ടി-20 ലോകകപ്പിൽ ഇന്ത്യക്കായി നിർണായക പ്രകടനം നടത്തി പ്ലയെർ ഓഫ് ദി ടൂർണമെന്റ് പുരസ്‌കാരം നേടിയ താരമാണ് സഞ്ജു സാംസൺ. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജുവിന്റെ ചിട്ടയായ ജീവിതത്തെക്കുറിച്ചും ഭക്ഷണത്തോടുള്ള ഇഷ്ടത്തെക്കുറിച്ചും ഷെഫ് പിള്ള എഴുതിയ കുറിപ്പ് വൈറലായിരിക്കുകയാണ്.

മുംബൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരത്തിന് പിന്നാലെ സഞ്ജുവിന്റെ മാനേജർ ഇഖ്‌ലാസ് ഷെഫ് പിള്ളയെ വിളിച്ച കാര്യമാണ് കുറിപ്പിലെ പ്രധാന ഭാഗം. മൂന്ന് മാസത്തെ കർശനമായ ഡയറ്റിന് ശേഷം ഒരു ദിവസം ‘ചീറ്റ് മീൽ’ ആയി സഞ്ജുവിന് കഴിക്കാൻ തോന്നിയത് കപ്പയും മീനും ചമ്മന്തിയും പിന്നെ പഴങ്കഞ്ഞിയും!

“മുംബൈയിൽ രാത്രി ഏഴ് മണിക്ക് പഴങ്കഞ്ഞി സംഘടിപ്പിക്കുക എന്നത് പ്രയാസകരമായിരുന്നു. പക്ഷേ കഞ്ഞിയും കപ്പയും മീൻ വറുത്തതും ചമ്മന്തിയും പപ്പടവും ഞാൻ സംഘടിപ്പിച്ചു നൽകി,” ഷെഫ് പിള്ള കുറിച്ചു. സഞ്ജു ഓരോ ടൂർണമെന്റിനും വേണ്ടി നടത്തുന്ന ത്യാഗങ്ങൾ ആരും കാണാറില്ലെന്നും മാസങ്ങളോളം സോഷ്യൽ മീഡിയയിൽ നിന്നും ഫോണിൽ നിന്നും വിട്ടുനിന്നാണ് അവൻ തയ്യാറെടുപ്പുകൾ നടത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കഴിഞ്ഞ ദിവസം ഡൽഹിയിലേക്ക് പോകുന്നതിന് മുൻപ് സഞ്ജുവും ഭാര്യ ചാരുവും സുഹൃത്തുക്കളും കൊച്ചിയിലെ ഷെഫ് പിള്ളയുടെ റെസ്റ്റോറന്റായ ആർസിപിയിൽ എത്തിയിരുന്നു. ടെലിവിഷനിൽ ആരും കേൾക്കാത്ത ലോകകപ്പ് വിശേഷങ്ങൾ പങ്കുവെച്ച് അർദ്ധരാത്രി വരെ അവർ അവിടെ സമയം ചിലവഴിച്ചു. എത്രയോ തവണ താൻ സഞ്ജുവിന് വേണ്ടി ഭക്ഷണം പാകം ചെയ്തിട്ടുണ്ടെങ്കിലും ഓരോ തവണയും അത് ആദ്യത്തെ തവണ പോലെയുള്ള സന്തോഷമാണ് നൽകുന്നതെന്ന് അദ്ദേഹം കുറിച്ചു.

Latest Stories

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ